പ്രസവത്തിനു ശേഷം കരീന വണ്ണം കുറച്ച് സുന്ദരിയായതെങ്ങനെ? ജിം ട്രെയിനര്‍ വെളിപ്പെടുത്തുന്നു 

പ്രസവത്തിനു ശേഷം എങ്ങനെ ശരീരസൗന്ദര്യം വീണ്ടെടുക്കുമെന്ന് വിഷമിച്ചിരിക്കുന്ന അനേകം സ്ത്രീകളുടെ റോള്‍ മോഡലാണ് കരീന. കരീനയുടെ ബോഡി സീക്രട്‌സ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിം ട്രെയനര്‍ നമൃത 
പ്രസവത്തിനു ശേഷം കരീന വണ്ണം കുറച്ച് സുന്ദരിയായതെങ്ങനെ? ജിം ട്രെയിനര്‍ വെളിപ്പെടുത്തുന്നു 

ഒന്നര വര്‍ഷം മുന്‍പ് തൈമൂറിനെ പ്രസവിച്ച ശേഷം വീണ്ടും വണ്ണം കുറച്ച് ആരെയും ഞെട്ടിക്കുന്ന ലുക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ് കരീന കപൂര്‍. പ്രസവത്തിനു ശേഷം എങ്ങനെ ശരീരസൗന്ദര്യം വീണ്ടെടുക്കുമെന്ന് വിഷമിച്ചിരിക്കുന്ന അനേകം സ്ത്രീകളുടെ റോള്‍ മോഡലാണ് കരീന. എന്നാല്‍ കരീനയുടെ ബോഡി സീക്രട്‌സ് എന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കരീനയുടെ ജിം ട്രെയിനറായ നമൃത പുരോഹിത്.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കരീനയുടെ ട്രെയ്‌നിംഗ് രീതികള്‍ നമൃത പങ്കുവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളമായ നമൃതയുടെ മേല്‍നോട്ടത്തില്‍ ട്രെയ്‌നിംഗ് നടത്തിവരുകയാണ് കരീന. ഫിറ്റ്‌നസ്സിന് പുറമെ കരീനയുടെ ഭക്ഷണവും ജീവിതചര്യയും നമൃതയുടെ നിര്‍ദ്ദേശപ്രകാരം തന്നെയുള്ളതാണ്. 

ആഴ്ചയില്‍ മൂന്ന് നാല് തവണയെങ്കിലും കരീന ഫിറ്റ്‌നസ്സ് ട്രെയ്‌നിംഗ് സെഷന് എത്താറുണ്ടെന്നും ദിവസവും 45മിനിറ്റോളം തന്നോടൊപ്പം ചിലവഴിക്കാറുണ്ടെന്നും നമൃത പറഞ്ഞു. കാഡില്ലാകും ലാഡര്‍ ബാരല്‍സും ജംപ് ബോര്‍ഡും ഉള്‍പ്പെടെയുള്ള ഫുള്‍ ബോഡി വ്യായാമങ്ങള്‍ ഉള്‍പ്പെടുന്ന ദിനചര്യയാണ് കരീനയുടെ ഇപ്പോഴത്തെ രൂപസൌന്ദര്യത്തിനു പിന്നിലെന്ന് നമൃത പറയുന്നു.

ട്രെയ്‌നിംഗ് മെഷീനില്‍ ഒന്നിലധികം തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാനുള്ള അവസരം ഉള്ളതിനാല്‍ പലപ്പോഴും വ്യത്യസ്തതരം എക്‌സര്‍സൈസുകളാണ് പരീക്ഷിക്കാറെന്നും നമൃത പറഞ്ഞു. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ പുതിയ ചലഞ്ചുകളാണ് സൃഷ്ടിക്കപ്പെടുകയെന്നും അതിനെ മറികടക്കാനുള്ള ആവേശം സ്വാഭാവികമായി മനസ്സില്‍ ഉണ്ടാകുന്നതുകൊണ്ടുതന്നെ ട്രെയ്‌നിംഗ് സെഷനുകള്‍ ആസ്വദിക്കാന്‍ കഴിയുമെന്നും നമൃത കൂട്ടിച്ചേര്‍ക്കുന്നു. യാത്രകളോ മറ്റ് തിരക്കുകളോ കാരണം ട്രെയ്‌നിംഗ് മുടക്കേണ്ടിവരുമ്പോള്‍ തന്റെ ക്ലാസ്സുകള്‍ മിസ്‌ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള കരീനയുടെ മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്നും നമൃത പറയുന്നു. 

'ഓകെ നമൃത കില്‍ മീ', എന്ന് അലറികൊണ്ട് വളരെ എനര്‍ജറ്റിക്കായാണ് കരീന ട്രെയ്‌നിംഗിനായി എത്താറെന്നും നമൃത പറയുന്നു. 'വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ തന്റെ 100ശതമാനം പ്രയത്‌നവും അര്‍പ്പിക്കുന്നതാണ് കരീനയുടെ ഏറ്റവും പോസിറ്റീവ് ആയ ഗുണം. ചിലപ്പോഴൊക്കെ എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന മുഖഭാവത്തില്‍ എന്നെ നോക്കുമെങ്കിലും എനിക്കും കരീനയ്ക്കും അറിയാം ഇതെല്ലാം ചെയ്യുന്നത് കരീനയ്ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്ന്', നമൃത പറഞ്ഞു. 

ഫിറ്റ്‌നസ് നേടാനായി ശ്രമിക്കുന്ന എല്ലാവരോടുമായി കരീന നല്‍കുന്ന ഉപദേശം ഡയറ്റിംഗ് വേണ്ട എന്നതുതന്നെയാണ്. ആവശ്യത്തിന് ഭക്ഷണം കഴിച്ചുകൊണ്ട് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നേടിയെടുക്കുകയാണ് കരീനയുടെ ഫോക്കസ് എന്ന് നമൃത പറയുന്നു. ഡയറ്റ് പാലിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ശരീരത്തിന് വേണ്ട ഇന്ധനം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതിനാണെന്നാണ് കരീനയുടെ അഭിപ്രായം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com