സിനിമകളില്‍ ലൈംഗിക പീഡനം കാണിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കുന്നു; മനുഷ്യാവകാശ കമ്മീഷന്‍

സിനിമകളിലും സീരിയലുകളിലും ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ്. ലൈംഗിക പീഡനം പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കാന്‍ കാരണമാകുന്നു
സിനിമകളില്‍ ലൈംഗിക പീഡനം കാണിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കുന്നു; മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: സിനിമാ - സീരിയലുകളില്‍ സ്ത്രീ പീഡന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നറിയിപ്പ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് പറഞ്ഞു. സിനിമകളിലും സീരിയലുകളിലും ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍
നിയമപ്രകാരം ലൈംഗികാതിക്രമം ശിക്ഷാര്‍ഹമെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം. ഇത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിന് പി മോഹനദാസ് നിര്‍ദേശം നല്‍കി

സിനിമകളിലും സീരിയലുകളിലും ഇത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ്. ലൈംഗിക പീഡനം പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴി തെറ്റിക്കാന്‍ കാരണമാകുന്നു. വിഷയം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നു പി മോഹനദാസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com