ബോളിവുഡില്‍ ഇത് താരപുത്രിമാരുടെ അരങ്ങേറ്റകാലമാണ്. സെയ്ഫ് അലി ഖാന്റേയും ശ്രീദേവിയുടേയും മക്കള്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാനും സിനിമയിലേക്ക് എത്തുന്നതായി സൂചന. താര പുത്രിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സുഹാന ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. വോഗ് മാഗസീന്റെ കവര്‍ പേജിലേക്കാണ് ഫോട്ടോഷൂട്ട് നടന്നത്.
അതീവ ഗ്ലാമറസായാണ് 18 കാരിയായ സുഹാന ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്. ഗ്ലാമര്‍ ലോകത്തേക്കുള്ള മകളുടെ ആദ്യ ചുവടുവയ്പ് ആഘോഷമാക്കുകയാണ് ഷാരുഖും ഭാര്യ ഗൗരി ഖാനും. ഇരുവരും ചേര്‍ന്നാണ് മാഗസിന്‍ പുറത്തിറക്കിയത്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മകള്‍ക്ക് സിനിമയില്‍ താല്‍പ്പര്യമുണ്ടെന്ന് ഷാരുഖ് ഖാന്‍ േേനരത്തെ വ്യക്തമാക്കിയിരുന്നു. അഭിനയത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചതിന് ശേഷമായിരിക്കും മകള്‍ സിനിമയിലേക്ക് വരിക എന്നാണ് താരം പറഞ്ഞത്. എന്നാല്‍ താരപുത്രിയുടെ ഫോട്ടോ ഷൂട്ട് വൈറലായതോടെ ഉടന്‍ സിനിമ സുഹാനയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അടുത്തിടെ സുഹാനയുടെ പേര് ഗോസിപ് കോളങ്ങളില്‍ നിറയുകയാണ്. വസ്ത്രത്തിന്റേയും മറ്റും പേരില്‍ താരപുത്രിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് മറ്റും രൂക്ഷ വിമര്‍ശനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്. സുഹാനയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ