'ഞാന്‍ ഇരുണ്ട നിറത്തിലുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തു'; ക്വാന്റികോയിലെ അലക്‌സ് പാരിഷിനോട് ഗുഡ്‌ബൈ പറഞ്ഞ് പ്രിയങ്ക ചോപ്ര

ഈ സീസണ്‍ അവസാനിക്കുന്നതോടെ സീരിയലിനോട് വിടപറയും എന്ന് പ്രിയങ്ക തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്
'ഞാന്‍ ഇരുണ്ട നിറത്തിലുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തു'; ക്വാന്റികോയിലെ അലക്‌സ് പാരിഷിനോട് ഗുഡ്‌ബൈ പറഞ്ഞ് പ്രിയങ്ക ചോപ്ര

ക്വാന്റികോ യിലെ അലക്‌സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റിലൂടെയാണ് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ലോകശ്രദ്ധ നേടുന്നത്. ഇതോടെ ഹോളിവുഡിലും നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. എന്നാല്‍ ഇപ്പോള്‍ ക്വാന്റികോയിലെ തന്റെ കഥാപാത്രത്തോട് ഗുഡ്‌ബൈ പറയാന്‍ ഒരുങ്ങുകയാണ് താരം. ഈ സീസണ്‍ അവസാനിക്കുന്നതോടെ സീരിയലിനോട് വിടപറയും എന്ന് പ്രിയങ്ക തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. വളരെ അഭിമാനത്തോടെ തലഉയര്‍ത്തിയാണ് താരം അലക്‌സ് പാരിഷിന്റെ വേഷം അഴിക്കുന്നത്. തന്റെ കഥാപാത്രത്തിലൂടെ ഇരുണ്ട നിറമുള്ള സ്ത്രീകള്‍ക്ക് പ്രധാനവേഷം ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതായി കരുതുന്നതെന്ന് താരം പറഞ്ഞു. 

സീരിയലില്‍ അലക്‌സിന് ജീവന്‍ നല്‍കിയതില്‍ മാനസികവും ശാരീരികവുമായ വെല്ലുവിളികളുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ തന്റെ കഥാപാത്രത്തിലൂടെ പ്രധാന വേഷം ചെയ്യാന്‍ കഴിവുറ്റ സ്ത്രീകള്‍ക്കും ഇരുണ്ട നിറത്തിലുള്ള സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം ലഭിച്ചു. പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ആരാധകരോടും ക്വാന്റികോയുടെ അണിയറപ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയാനും താരം മറന്നില്ല. 

അമേരിക്കന്‍ നെറ്റ് വര്‍ക്് ഡ്രാമ സീരീസിന്റെ പ്രധാനകഥാപാത്രമാകുന്ന ആദ്യത്തെ സൗത്ത് ഏഷ്യന്‍ താരമാണ് പ്രിയങ്ക. ക്വാന്റികോ സീരിസീലൂടെ നിരവധി പുരസ്‌കാരങ്ങളും പ്രേക്ഷക പ്രശംസയുമാണ് താരത്തെ തേടിയെത്തിയത്. പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളാണ് താരത്തിന് ലഭിച്ചു. 2015 ലാണ് എബിസി ഷോ ആരംഭിക്കുന്നത്. മൂന്ന് സീസണുകളാണുണ്ടായിരുന്നത്. അലക്‌സിന്റെ കഥാപാത്രം ലഭിച്ചതിന് പിന്നാലെ ഹോളിവുഡില്‍ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ബേവാച്ച്, എ കിഡ് ലൈക്ക് ജേക്, ഇസിന്റ് ഇറ്റ് റൊമാന്റിക് എന്നിവയാണിവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com