ചെറുപ്പകാരികളായ നടിമാരെ പ്രണയിക്കാന്‍ വയ്യ; മുതിര്‍ന്ന നായികമാരെ തേടി ചിരഞ്ജീവി 

നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് വേണ്ടി നായികയ്ക്കായുള്ള തിരച്ചിലിനിടെയാണ് താരം ഇത്തരത്തിലൊരു അഭിപ്രായം മുന്നോട്ടുവച്ചത്
ചെറുപ്പകാരികളായ നടിമാരെ പ്രണയിക്കാന്‍ വയ്യ; മുതിര്‍ന്ന നായികമാരെ തേടി ചിരഞ്ജീവി 

ചിരഞ്ജീവി നായകനാകുന്ന സംവിധായകൻ കൊർത്തല ശിവയുടെ പുതിയ ചിത്രത്തിലേക്ക് ചെറുപ്പക്കാരികളായ നടിമാരെ പരിഗണിക്കേണ്ടെന്ന് താരം പറഞ്ഞതായി റിപ്പോർട്ടുകൾ. ചെറുപ്പക്കാരികൾക്കൊപ്പം  പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തതാണ് ചിരഞ്ജീവി ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടുവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. 

നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് വേണ്ടി നായികയ്ക്കായുള്ള തിരച്ചിലിനിടെയാണ് താരം ഇത്തരത്തിലൊരു അഭിപ്രായം മുന്നോട്ടുവച്ചത്. ചിരഞ്ജീവിയുടെ നിർദ്ദേശത്തെതുടർന്ന് മുതിര്‍ന്ന നായികമാരെയാണ് ചിത്രത്തിന് വേണ്ടി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമ വിട്ട് സീരിയലിലേക്ക് ചേക്കേറിയ നടിമാരെ സംവിധായകൻ ചിത്രത്തിനായി സമീപിച്ചിട്ടുണ്ടെന്നും  റിപ്പോർട്ടുകളിൽ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com