'എനിക്കൊപ്പം അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല'; പ്രിയങ്ക ചോപ്രയുടെ പിന്‍മാറ്റത്തെക്കുറിച്ച് സല്‍മാന്‍

ഹോളിവുഡില്‍ വമ്പന്‍ പ്രൊജക്റ്റിന്റെ ഭാഗമായതോടെയാണ് സല്‍മാന്‍ പ്രൊജക്റ്റില്‍ നിന്ന് താരം പിന്‍മാറിയത്. അതിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് പ്രിയങ്കയെ പിടിച്ചു നിര്‍ത്താതെയിരുന്നതെന്നും സല്‍മാന്‍
'എനിക്കൊപ്പം അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല'; പ്രിയങ്ക ചോപ്രയുടെ പിന്‍മാറ്റത്തെക്കുറിച്ച് സല്‍മാന്‍

ന്യൂഡല്‍ഹി; ഹോളിവുഡില്‍ തിരക്കിലായതോടെ പ്രിയങ്ക ചോപ്രയെ ബോളിവുഡില്‍ കാണാന്‍ കിട്ടാറില്ല. അതുകൊണ്ട് സല്‍മാന്‍ ഖാനൊപ്പമുള്ള ഭാരതിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പായി സിനിമയില്‍ നിന്ന് പിന്‍മാറുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്ന് പ്രിയങ്ക പിന്‍മാറിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. 

തന്റെ കൂടെ അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് താല്‍പ്പര്യമില്ലെങ്കിലും അത് പ്രശ്‌നമല്ലെന്നാണ് താരം പറയുന്നത്. 'സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണം എന്തായാലും എന്റെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല എന്നാണെങ്കില്‍ പോലും അത് കുഴപ്പമില്ല' സല്‍മാന്‍ഖാന്‍ പറഞ്ഞു. ഹോളിവുഡില്‍ വമ്പന്‍ പ്രൊജക്റ്റിന്റെ ഭാഗമായതോടെയാണ് സല്‍മാന്‍ പ്രൊജക്റ്റില്‍ നിന്ന് താരം പിന്‍മാറിയത്. അതിനെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് പ്രിയങ്കയെ പിടിച്ചു നിര്‍ത്താതെയിരുന്നതെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. 

പ്രിയങ്കയെക്കുറിച്ചോര്‍ത്ത് സന്തോഷമുണ്ടെന്നും ഹോളിവുഡിലെ വമ്പന്‍ പ്രൊജക്റ്റില്‍ ഒപ്പുവെച്ചകാര്യം നേരത്തെ അറിഞ്ഞിരുന്നെന്നുമാണ് സല്‍മാന്‍ പറയുന്നത്. ഭാരതിലെ സല്‍മാന്റെ ഷൂട്ട് ഇതിനോടകം ആരംഭിച്ചു. പ്രിയങ്കയുടെ ഷെഡ്യൂള്‍ തുടങ്ങുന്നതിന് പത്ത് ദിവസം മുന്‍പാണ് അവരുടെ തീരുമാനം അറിയുന്നത്. തന്റെ വീട്ടില്‍ വന്ന സിനിമയുടെ ഭാഗമാകില്ലെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. അവളുടെ വിവാഹം കൊണ്ടാണെങ്കിലും മറ്റേതെങ്കിലും സിനിമ ലഭിച്ചിട്ടാണെങ്കിലും അവളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കുഴപ്പമില്ല. ഹോളിവുഡിലെ വലിയ താരത്തിനൊപ്പമാണ് അവള്‍  അഭിനയിക്കാന്‍ പോകുന്നത് സല്‍മാന്‍ പറഞ്ഞു. 

എന്നാല്‍ എന്തുകൊണ്ടാണ് ഭാരതില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല. എന്നെക്കുറിച്ചുള്ള എല്ലാം ലോകത്തെ അറിയിക്കേണ്ടതില്ലെന്നും 10 ശതമാനം തന്റെ സ്വന്തമാണെന്നുമാണ് താരം പറഞ്ഞത്. പ്രിയങ്കയ്ക്ക് പകരം കത്രീനയാണ് സിനിമയില്‍ അഭിനയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com