രാജുവിന് ടെന്‍ഷനാണോ? ലൂസിഫറിന്റെ സെറ്റില്‍ തലയ്ക്ക് കൈവെച്ച് പൃഥ്വിരാജ്

ചിത്രീകരണ സ്ഥലത്തുനിന്ന് പുറത്തു വന്ന പൃഥ്വിയുടെ ഒരു ചിത്രമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്.
രാജുവിന് ടെന്‍ഷനാണോ? ലൂസിഫറിന്റെ സെറ്റില്‍ തലയ്ക്ക് കൈവെച്ച് പൃഥ്വിരാജ്

പ്രഖ്യാപിച്ച് തുടങ്ങിയതു മുതലേ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം, പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം. ഇങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട് ഈ ചിത്രത്തിന്. ഇതിലെ ഓരോ കുഞ്ഞു സംഭവങ്ങളും ആരാധകര്‍ കൊട്ടിഘോഷിക്കാറുണ്ട്.

ഇപ്പോള്‍ ചിത്രീകരണ സ്ഥലത്തുനിന്ന് പുറത്തു വന്ന പൃഥ്വിയുടെ ഒരു ചിത്രമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. സെറ്റില്‍ ചിത്രീകരണത്തിനിടെ തലയില്‍ കൈ വച്ച് പോകുന്ന ചിത്രമാണ് ഇതിന് കാരണം. ടെന്‍ഷന്‍ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സിനിമയുടെ കപ്പിത്താന് ടെന്‍ഷന്‍ വന്നില്ലെങ്കിലേ  അത്ഭുതമുള്ളൂ എന്നും ചിലര്‍ പറയുന്നു. 

'സിനിമയുടെ പ്രധാന രംഗം ഏതെങ്കിലുമാകും അതാ ഇത്ര ടെന്‍ഷന്‍', 'ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ?' അങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com