വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത് വാസ്തവം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ രാജി: മോഹന്‍ലാല്‍

വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത് വാസ്തവം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ രാജി: മോഹന്‍ലാല്‍
വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത് വാസ്തവം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ രാജി: മോഹന്‍ലാല്‍

കൊച്ചി: താരംസഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ രാജിക്കാര്യം ആലോചിക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ രാജിക്കൊരുങ്ങിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മയ്ക്ക് കത്ത് നല്‍കിയ നടിമാരായ രേവതി, പത്മപ്രിയ, പാര്‍വതി, നടന്മാരായ ജോയ് മാത്യു , ഷമ്മി തിലകന്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അമ്മ'യിലെ വനിത അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വാസ്തവമാണ്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ പ്രസിഡന്റ് പദം രാജിവയ്ക്കും- മോഹന്‍ലാല്‍ പറഞ്ഞു. 

വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയായില്ല. ചര്‍ച്ച തുടരാനും ഇവരുടെ അഭിപ്രായം രേഖപ്പെടുത്താനും ജനറല്‍ബോഡി വിളിക്കും. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. 

അമ്മ ഭരണഘടനയിലെ പിഴവുകള്‍ പരിഹരിക്കാന്‍ പുതിയ ഭരണഘടന തയാറാക്കാന്‍ കമ്മിറ്റിക്കു രൂപം നല്‍കും. നിയമവിദഗ്ധരും അമ്മയിലെ നിയമ പരിജ്ഞാനമുള്ളവരും ഉള്‍പ്പെടുന്ന കമ്മിറ്റി ഭരണഘടന തയാറാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com