'താന്‍ ചതിക്കപ്പെട്ടു' ; അമ്മ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഹണി റോസ്

മോഹന്‍ലാല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹര്‍ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്
'താന്‍ ചതിക്കപ്പെട്ടു' ; അമ്മ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഹണി റോസ്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരല്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടുവെന്ന് നടി ഹണി റോസ്. 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഹണി റോസ് പരാതിപ്പെട്ടത്. മോഹന്‍ലാല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹര്‍ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്. 

ഹര്‍ജി കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്‌സ് ആപ്പു വഴി അയച്ചുതന്നാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ അതുപറ്റില്ലെന്ന് താന്‍ ശാഠ്യം പിടിച്ചു. അപ്പോള്‍ ഹര്‍ജിയുടെ ഒന്നും മൂന്നും പേജുകള്‍ അയച്ചുതരികയായിരുന്നു. 

എന്നാല്‍ ഹര്‍ജിയിലെ രണ്ടാം പേജിലാണ് പ്രോസിക്യൂട്ടറെ മാറ്റണം എന്നതടക്കമുള്ള വിവാദ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയിലായെന്നും ഹണി റോസ് പരാതിപ്പെട്ടു. ഹര്‍ജിയെ ആക്രമിക്കപ്പെട്ട നടി തള്ളിപ്പറഞ്ഞതോടെ, കക്ഷി ചേരാനുള്ള തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നടിമാരുടെ തീരുമാനമാണെന്ന് പറഞ്ഞ് അമ്മ നേതൃത്വം കൈകഴുകിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com