'ആക്ഷനും കട്ടിനും ഇടയില്‍ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക'' അതു കഴിഞ്ഞാലോ? 

മലയാളത്തിലെ മെഗാസ്റ്റാറിന്റെ മകനാണെങ്കിലും ആ ആനുകൂല്യങ്ങളൊന്നും പറ്റാതെ സ്വന്തം നിലയ്ക്ക് ഒരു നടനായി ഉയര്‍ന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.
'ആക്ഷനും കട്ടിനും ഇടയില്‍ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക'' അതു കഴിഞ്ഞാലോ? 

ലയാളത്തിലെ മെഗാസ്റ്റാറിന്റെ മകനാണെങ്കിലും ആ ആനുകൂല്യങ്ങളൊന്നും പറ്റാതെ സ്വന്തം നിലയ്ക്ക് ഒരു നടനായി ഉയര്‍ന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇങ്ങനെയാണെങ്കിലും മമ്മൂട്ടിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ ഈ യുവതാരത്തിന് മടിയില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഗൗരവമായി എടുക്കാറുണ്ടെന്ന് തുറന്നു പറയുകയാണ് ദുല്‍ഖര്‍.

അഭിനയജീവിതത്തില്‍ ലഭിച്ച മികച്ച ഉപദേശം എന്തെന്നുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടക്കാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയകത്. ഒരു സ്വകാര്യ എഫ്എം റേഡിയോയുടെ അഭിമുഖത്തിലാണ് മമ്മൂട്ടി നല്‍കിയ ഉപദേശം ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയത്. ദുല്‍ഖര്‍ മറുപടി പറയുന്നതിനു മുന്‍പേ അവതാരകയുടെ ഉപചോദ്യമെത്തി. 

'ആക്ഷനും കട്ടിനും ഇടയില്‍ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതുക. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതണം, ഇത് ആര് ആരോട് പറഞ്ഞു? കുസൃതി നിറഞ്ഞ ചിരിയോടെ ദുല്‍ഖര്‍ അക്കാര്യം വെളിപ്പെടുത്തി. ഈ ഉപദേശം അച്ഛനാണ് തനിക്ക് നല്‍കിയത്. 

ദുല്‍ഖറിന്റെ മറുപടി കയ്യടികളോടെയാണ് സ്റ്റുഡിയോയിലുള്ളവര്‍ സ്വീകരിച്ചത്. അഭിമുഖത്തിനായി മികച്ച തയാറെടുപ്പ് നടത്തിയ റേഡിയോ ടീമിനെ ദുല്‍ഖര്‍ അഭിനന്ദിക്കുകയും ചെയ്തു. കര്‍വാന്‍ സംവിധായകന്‍ ആകര്‍ഷ് ഖുറാന, സഹതാരം മിഥില പാര്‍ക്കര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിമുഖത്തിനായി ദുല്‍ഖര്‍ എത്തിയത്. 

കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടുകയും ചെയ്തു. സോയ ഫാക്ടറാണ് ഇനി ദുല്‍ഖര്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com