'നായകന്മാരെപ്പോലെ ഫൈറ്റ് ചെയ്യാന്‍ എനിക്കുള്ളത് ബോള്‍സ് അല്ല ഓവറിയാണ്'; അമല പോള്‍

നായകന്മാരെപ്പോലെ ഫൈറ്റ് ചെയ്യാനാവില്ലെന്നും സ്ത്രീകളുടെ ശരീരഭാഷ വ്യത്യസ്തമാണെന്നുമാണ് താരം പറയുന്നത്
'നായകന്മാരെപ്പോലെ ഫൈറ്റ് ചെയ്യാന്‍ എനിക്കുള്ളത് ബോള്‍സ് അല്ല ഓവറിയാണ്'; അമല പോള്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി ഏറ്റുവാങ്ങിയ നടിയാണ് അമല പോള്‍. ഇപ്പോള്‍ 'അതോ അന്ത പറവൈ പോല്‍' എന്ന ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. എന്നാല്‍ നായകന്മാരെപ്പോലെ ഫൈറ്റ് ചെയ്യാനാവില്ലെന്നും സ്ത്രീകളുടെ ശരീരഭാഷ വ്യത്യസ്തമാണെന്നുമാണ് താരം പറയുന്നത്. ന്യൂസ് മിനിറ്റിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് താരം ഇത് വ്യക്തമാക്കിയത്. 

ആരെങ്കിലും നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണ്. കാരണം എനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോള്‍സ് അല്ല. ഞങ്ങള്‍ സ്ത്രീകളുടെ ശരീരഭാഷ തന്നെ വേറെയാണ്' അമലപോള്‍ പറഞ്ഞു. 'അതോ അന്ത പറവൈ പോല്‍' പോലുള്ള സിനിമകളാണ് താന്‍ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും ഇതിലെ സ്റ്റണ്ടുകള്‍ എല്ലാം താന്‍ തന്നെയാണ് ചെയ്തതെന്നും താരം പറഞ്ഞു. ഓരോ ചുവടുകളേയും നൃത്തംപോലെ പഠിച്ചെടുത്താണ് ചെയ്തതെന്നാണ് അമല പറയുന്നത്. 

'ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ ഞാന്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. പക്ഷെ സത്യത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോചുവടും നൃത്തം പോലെ പഠിച്ചെടുത്തു. പതുക്കെ എല്ലാം ശരിയായി വന്നു.' ആക്ഷന്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുമെന്ന് മനസിലായെന്നും താരം കൂട്ടിച്ചേര്‍ത്തു. 

താന്‍ വളരെ ആക്റ്റീവ് ആയ വ്യക്തിയാണെന്നും എന്നാല്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ തനിക്കു കിട്ടിയിട്ടില്ലെന്നും അമല പറയുന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തിയ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് തനിക്ക് അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് മാറിക്കിട്ടിയതെന്നും താരം വ്യക്തമാക്കി. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഹിമാലയത്തിലേക്ക് കുടിയേറി പാര്‍ക്കാനുള്ള തയാറെടുപ്പിലാണ് താരം. എന്നാല്‍ സിനിമ വേണ്ടെന്നു വെക്കില്ലെന്നും അമല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com