പ്രളയക്കെടുതി നേരിടാന്‍ കൈയയച്ച് തമിഴ് താരങ്ങള്‍; അമ്മ നല്‍കിയത് വെറും പത്ത് ലക്ഷം മാത്രം;  പോയി ചത്തൂടെയെന്ന് സോഷ്യല്‍ മീഡിയ

പ്രളയക്കെടുതി നേരിടാന്‍ കൈയയച്ച് തമിഴ് താരങ്ങള്‍; അമ്മ നല്‍കിയത് വെറും പത്ത് ലക്ഷം മാത്രം;  പോയി ചത്തൂടെയെന്ന് സോഷ്യല്‍ മീഡിയ
പ്രളയക്കെടുതി നേരിടാന്‍ കൈയയച്ച് തമിഴ് താരങ്ങള്‍; അമ്മ നല്‍കിയത് വെറും പത്ത് ലക്ഷം മാത്രം;  പോയി ചത്തൂടെയെന്ന് സോഷ്യല്‍ മീഡിയ


കൊച്ചി: മഴക്കെടുതിയില്‍ കേരളം പകച്ചുനില്‍ക്കുമ്പോള്‍ തമിഴ് സിനിമാ ലോകവും സഹായഹസ്തവുമായി രംഗത്ത്. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭിച്ച ദുരിതാശ്വാസ നിധിയിലേക്കാണ് തമിഴ്‌സിനിമയിലെ നടന്‍മാര്‍ സംഭാവന ചെയ്യുന്നത്. അതേസമയം മലയാള ചലചിത്രസംഘടനയായ അമ്മ നല്‍കിയത് 10 ലക്ഷം രൂപയാണ്. ഇതിനെതിരെ സോഷ്യല്‍ മീഡീയയില്‍ പൊങ്കാല

താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തു. നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. ഇതുകൂടാതെ വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വിജയുടെ ഫാന്‍സ് അസ്സോസിയേഷന്‍ ദുരിത ബാധിതര്‍ക്ക് സഹായവുമായി നേരിട്ടിറങ്ങുകയും ചെയ്തു. 

ഇതിനിടെ മലയാളത്തിലെ സിനിമാതാരങ്ങള്‍ക്കു നേരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. താര സംഘടനയായ എഎംഎംഎ 10 ലക്ഷമാണ് സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയത്. മുകേഷും ജഗദീഷും ചേര്‍ന്നാണ് അമ്മയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

നാന്നൂറിലധികം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അടക്കമുള്ള സംഘടനയ്ക്ക് 10 ലക്ഷം നല്‍കാനുള്ള ശേഷിയേയുള്ളോ എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. 10 ലക്ഷം ഏറെ കുറഞ്ഞുപോയെന്നും നമ്മുടെ താരങ്ങള്‍ പിശുക്കന്‍മാരാണെന്നും പലരും വിമര്‍ശിക്കുന്നു. അമ്മയുടെ ഫെയ്‌സ്ബുക്ക് പേജിലും കമന്റുകളായി വിമര്‍ശനങ്ങള്‍ ഒഴുകുകയാണ്.

മലയാള സിനിമാതാരങ്ങളെ പിന്തുണച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. 10 രൂപ പോലും സംഭാവന നല്‍കാത്തവരാണ് അമ്മ വിമര്‍ശിക്കുന്നതെന്നും കേരളത്തിലെ സിനിമാതാരങ്ങളെ മനപൂര്‍വ്വം താഴ്ത്തി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചിലര്‍ കുറിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com