'ഇവനെ കണ്ടിട്ടാണോ സിനിമയ്ക്ക് പേരിട്ടത്': ഇബ് ലീസിന്റെ പേരുകേട്ട് മമ്മൂട്ടി ചോദിച്ചത് ഇതാണ്

'എന്റെ ലുക്കിലും സ്വഭാവത്തിലുമൊക്കെ ഇബ്‌ലീസുമായി ഒരു സാമ്യമുണ്ടെന്നു എനിക്ക് തോന്നാറുണ്ട്'
'ഇവനെ കണ്ടിട്ടാണോ സിനിമയ്ക്ക് പേരിട്ടത്': ഇബ് ലീസിന്റെ പേരുകേട്ട് മമ്മൂട്ടി ചോദിച്ചത് ഇതാണ്

സിഫ് അലി നായകനായെത്തി ഇബ്‌ലീസ് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പേരു പോലെതന്നെ വ്യത്യസ്തമാണ് സിനിമയും. എന്നാല്‍ ചിത്രത്തിലെ നായകന് ഈ പേരിനോട് വല്ലാത്ത സ്‌നേഹമുണ്ട്. വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള പേരാണ് ഇബ് ലീസ് എന്നാണ് അദ്ദേഹം പറയുന്നത്. ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും തനിക്ക് പറ്റിയ പേരാണെന്നായിരിക്കും പറയുക. എന്തിന് പറയുന്നു മമ്മൂട്ടിയ്ക്ക് വരെ ഇതേ അഭിപ്രായമാണ്. 

'മമ്മൂക്ക ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനു വന്നപ്പോള്‍ ഇവന്റെ മുഖത്തു നോക്കിയാണോ ചിത്രത്തിന് ഇബ്‌ലീസ് എന്നു പേരിട്ടതെന്നു ചോദിച്ചു. എന്റെ ലുക്കിലും സ്വഭാവത്തിലുമൊക്കെ ഇബ്‌ലീസുമായി ഒരു സാമ്യമുണ്ടെന്നു എനിക്ക് തോന്നാറുണ്ട്. മുസ്‌ലിം കുടുംബങ്ങളിലൊക്കെ ഈ പേര് വളരെയധികം ഉപയോഗിക്കപ്പെടുന്നുണ്ട്. കുറച്ചു വാത്സല്യത്തോടെ കുട്ടികളെയൊക്കെ ഇങ്ങനെ വിളിക്കാറുണ്ട്' ആസിഫ് അലി പറഞ്ഞു. 

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം രോഹിത് വി. എസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. രോഹിതിലുള്ള തന്റെ വിശ്വാസമാണ് ഈ ചിത്രത്തിലേക്ക് എത്തിച്ചത് എന്ന് താരം വ്യക്തമാക്കി. രോഹിത്തിന് സിനിമയിലുള്ള അറിവ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനിലൂടെ മനസിലായതാണെന്നും മറ്റേത് സംവിധായകന്‍ ഈ കഥ പറഞ്ഞിരുന്നെങ്കിലും താനിത് ചെയ്യില്ലായിരുന്നെന്നുമാണ് അസിഫ് വ്യക്തമാക്കി. 

സിനിമയില്‍ ഉടനീളമുള്ള നായയെക്കുറിച്ചും ആസിഫിന് മികച്ച അഭിപ്രായമാണ്. 'ഒരു നായയെ സിനിമയില്‍ മുഴുവന്‍ എങ്ങനെ അഭിനയിപ്പിക്കുമെന്ന് ഞങ്ങള്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ ഒരാഴ്ച കൊണ്ട് നായ ഷൂട്ടിങ്ങ് എന്താണെന്നു മനസ്സിലാക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്തു. നായയുടെ ഭാഗത്തു നിന്ന് നമുക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. നായയെ കൊണ്ട് സാധിച്ചില്ലെങ്കില്‍ ഏങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് മറ്റൊരു പ്ലാന്‍ നമുക്കുണ്ടായിരുന്നു. പക്ഷെ അതിന്റെ ആവശ്യം വന്നില്ല.' എന്നാണ് അദ്ദേഹം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com