പഴയ മുഖത്തില്‍ ഇന്ദ്രന്‍സിന്റെ അപാര സുന്ദര നീലാകാശം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആളൊരുക്കത്തിന് ശേഷം ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാവുകയാണ് അപാര സുന്ദര നീലാകാശത്തില്‍
പഴയ മുഖത്തില്‍ ഇന്ദ്രന്‍സിന്റെ അപാര സുന്ദര നീലാകാശം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ന്ദ്രന്‍സ് പഴയ ആളല്ല. കുക്കമ്പിയും, സോഡാകുപ്പിയും എല്ലാം പണ്ടത്തെ സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രമായി. ഇപ്പോള്‍ മലയാളം സിനിമയിലെ തലയെടുപ്പുള്ള നടനാണ് ഇന്ദ്രന്‍സ്. 'അപാര സുന്ദര നീലാകാശം' എന്ന ചിത്രത്തില്‍ നായകനായി എത്തുകയാണ് താരം. പ്രതീഷ് വിജയന്‍ കഥ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഇന്ദ്രന്‍സിന്റെ പഴയകാല ചിത്രം വെച്ചുകൊണ്ടാണ് പോസ്റ്റര്‍. 

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആളൊരുക്കത്തിന് ശേഷം ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാവുകയാണ് അപാര സുന്ദര നീലാകാശത്തില്‍. വൈശാഖ് രവീന്ദ്രന്‍ തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തില്‍ രംഘനാഥ് രവിയാണ് ശബ്ദസംവിധാനം ചെയ്യുന്നത്. ഷൂട്ട് ആന്‍ഡ് ഷോ ഇന്റര്‍നാഷ്‌നല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ധനേഷ് ടി.പി, സുനിത ധനേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 

ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ദ്രന്‍സിന്റെ പുതിയ ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ സ്‌നേഹികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com