കണ്ണീര്‍ മഴ തോരട്ടെ. പുലരി പിറക്കട്ടെ.. എന്നിട്ടാകാം 'ഡ്രാമ' -  മോഹൻലാൽ

കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ. പുലരി പിറക്കട്ടെ.. അന്നേ ഡ്രാമാ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളു
കണ്ണീര്‍ മഴ തോരട്ടെ. പുലരി പിറക്കട്ടെ.. എന്നിട്ടാകാം 'ഡ്രാമ' -  മോഹൻലാൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് തുടരുന്ന കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് മോഹൻലാലിന്റെ പുതിയ ചിത്രമായ ഡ്രാമയുടെ ട്രെയിലര്‍ റിലീസ് മാറ്റി. മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ. പുലരി പിറക്കട്ടെ.. അന്നേ ഡ്രാമാ ട്രെയിലര്‍ റിലീസ് ചെയ്യുന്നുള്ളു എന്നാണ് മോഹൻലാൽ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാവട്ടെ എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യു. റീലീസ്‌ തീയ്യതി പിന്നീടു മാത്രമേ അറിയിക്കു. ചിത്രം ഓണത്തിന് റിലീസ് ചെയ്യുന്നില്ലെന്ന്  സംവിധായകന്‍ രഞ്ജിത്ത് അറിയിച്ചു. 

കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, ടിനി ടോം, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. 2015 ല്‍ പുറത്തിറങ്ങിയ ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ്  ഡ്രാമ. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com