ഇതൊരു അനുഭവം, നല്ല വശങ്ങള്‍ മാത്രം കാണാം; വൈറലായി ടൊവിനോയുടെ പ്രസംഗം (വീഡിയോ)

ദുരിതാശ്വാസ ക്യാമ്പില്‍ താരം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്
ഇതൊരു അനുഭവം, നല്ല വശങ്ങള്‍ മാത്രം കാണാം; വൈറലായി ടൊവിനോയുടെ പ്രസംഗം (വീഡിയോ)

പ്രളയക്കെടുതിയില്‍ കേരളം ഒറ്റക്കെട്ടായിനിന്നപ്പോള്‍ ഇവിടെ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലെന്ന് തന്റെ പ്രവൃത്തികൊണ്ട് തെളിയിച്ച താരമാണ് ടോവിനോ തോമസ്. ഒരുപക്ഷെ സമൂഹമാധ്യമങ്ങളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും ടൊവിനോയുടെ പ്രവര്‍ത്തനങ്ങളാണ്. ഒരു ദുരിതാശ്വാസ ക്യാംപില്‍ ടോവിനോ നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാകുകയാണ്.

ഇപ്പോള്‍ ഉണ്ടായ ഈ സംഭവം ഒരു അനുഭവമായി മാത്രം കണ്ടാല്‍ മതിയെന്നും വരും നാളുകളില്‍ എന്ത് ദുരന്തം സംഭവിച്ചാലും അവയെ നേരിടാനുള്ള ആത്മവിശ്വാസമാണ് ഇത് നമുക്ക് നല്‍കിയിരിക്കുന്നതെന്നുമാണ് ടൊവിനോയുടെ വാക്കുകള്‍. പ്രളയത്തിന്റെ നല്ല വശങ്ങള്‍ കാണാന്‍ ശ്രമിക്കണമെന്നും ഇനിയും കുറെയധികം കാര്യങ്ങള്‍ ചെയ്യണമെന്നും താരം പറഞ്ഞു. 

'വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായി പ്രവര്‍ത്തിക്കണം. ആടുമാടുകളും മറ്റ് ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇനിയുള്ള ദിവസങ്ങളിലും അവരോടൊപ്പം നില്‍ക്കാന്‍ നമ്മള്‍ ശ്രമിക്കണം. മനസുകൊണ്ടെങ്കിലും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചപോലെ വരുദിനങ്ങളിലും അവര്‍ക്കൊപ്പമുണ്ടാകണം', ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന വോളണ്ടിയര്‍മാരോട് സംസാരിക്കുകയായിരുന്നു ടൊവിനോ.

ദുരന്തം നേരിട്ട ആദ്യ ദിനങ്ങളില്‍ തന്നെ ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതബാധിതര്‍ക്കായി തുറന്നുകൊടുക്കുന്നെന്ന് അറിയിച്ച് ടൊവിനൊ രംഗത്തെത്തിയിരുന്നു. പിന്നീട് ദുരിതാശ്വസക്യാമ്പില്‍ വോളണ്ടിയറായും റെസ്‌ക്യൂ സേവനങ്ങള്‍ക്കായി വീടുകളിലെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനുമെല്ലാം ടൊവിനോ സജീവമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com