ദുരന്തത്തില്‍ കൈത്താങ്ങായി മോഹന്‍ലാല്‍; വിശ്വശാന്തി ഫൌണ്ടേഷന്റെ സന്നദ്ധസേവകര്‍ ദുരിതബാധിതര്‍ക്ക് അരികിലേയ്ക്ക് 

ഒരു കുടുംബത്തിന് ഒരാഴ്ച്ചത്തേക്കുള്ള അവശ്യ സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് താരം വീഡിയോയില്‍ പറയുന്നു 
ദുരന്തത്തില്‍ കൈത്താങ്ങായി മോഹന്‍ലാല്‍; വിശ്വശാന്തി ഫൌണ്ടേഷന്റെ സന്നദ്ധസേവകര്‍ ദുരിതബാധിതര്‍ക്ക് അരികിലേയ്ക്ക് 

ന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇറങ്ങുകയാണെന്ന് മോഹന്‍ലാല്‍. പ്രളയദുരന്തം നേരിട്ടവര്‍ക്കൊപ്പം നിലകൊള്ളുകയും അവരുടെ പുനരധിവാസത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന സുമനസ്സുകള്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ താരം പങ്കുവച്ചത്. 

ആദ്യ ഘട്ടത്തില്‍ വയനാടന്‍ ഊരിലെ രണ്ടായിരത്തോളം കുടുംബങ്ങളിലേക്ക് എത്തിച്ചേരാനാണ് പരിശ്രമമെന്നും ഒരു കുടുംബത്തിന് ഒരാഴ്ച്ചത്തേക്കുള്ള അവശ്യ സാധനങ്ങളാണ് വിതരണം ചെയ്യുന്നതെന്നും താരം വീഡിയോയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com