ജയരാജ് വാര്യരുടെ മകളും പിന്നണി ഗായികയുമായ ഇന്ദുലേഖ വിവാഹിതയായി  (ചിത്രങ്ങള്‍)

ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലും ഇന്ദുലേഖ സാന്നിദ്ധ്യമറിയിച്ചു
ജയരാജ് വാര്യരുടെ മകളും പിന്നണി ഗായികയുമായ ഇന്ദുലേഖ വിവാഹിതയായി  (ചിത്രങ്ങള്‍)

ടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യര്‍ വിവാഹിതയായി. ആനന്ദ് ആണ് വരന്‍. അപ്പോത്തിക്കിരിയിലെ 'ഈറന്‍ കണ്ണിലോ' ഗാനം ആലപിച്ചുകൊണ്ട് പിന്നണി രംഗത്തേക്കെത്തിയ ഗായികയാണ് ഇന്ദുലേഖ. നിരവധി സംഗീത പരിപാടികളിലും ഇന്ദുലേഖ നിറസാന്നിദ്ധ്യമായിരുന്നു.

ശ്രീവല്‍സന്‍ മേനോന്റെ ആല്‍ബമായ 'ഹരേ'യിലെ പാട്ടാണ് ഇന്ദുലേഖയെ ശ്രദ്ധേയയാക്കിയത്. തുടര്‍ന്നാണ് സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചത്. ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലും ഇന്ദുലേഖ സാന്നിദ്ധ്യമറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com