ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ബോളിവുഡ് താരങ്ങള്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി; സണ്ണി ലിയോണിയുടെ പേരില്ല  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയ ബോളിവുഡ് താരങ്ങൾക്കാണ് നന്ദിയറിയിച്ചത്
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ബോളിവുഡ് താരങ്ങള്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി; സണ്ണി ലിയോണിയുടെ പേരില്ല  

പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായെത്തിയ ബോളിവുഡ് താരങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയ ബോളിവുഡ് താരങ്ങൾക്കാണ് നന്ദിയറിയിച്ചത്.  ഔദ്യോ​ഗിക ട്വിറ്റർ പേജലൂടെയാണ് നന്ദി രേഖപ്പെടുത്തിയത്. 

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അഭിഷേക് ബച്ചൻ, വിദ്യാ ബാലൻ, സിദ്ധാർഥ് റോയ് കപൂർ, വിധു വിനോദ് ചോപ്ര, ആലിയ ഭട്ട്, ഋഷി കപൂർ, റൺബീർ കപൂർ, സുശാന്ത് സിംഗ് രജപുത്, അക്ഷയ് കുമാർ, റസൂൽ പൂക്കുട്ടി എന്നിവർക്കാണ് മുഖ്യമന്ത്രി നന്ദി കുറിച്ചിരിക്കുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പേര് പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി ലിയോണി അഞ്ച് കോടി രൂപ സംഭാവന ചെയ്തതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനുപുറമെ 1200 കിലോ അരിയും പരിപ്പും കേരളത്തിലേക്ക് അയക്കുന്നതിന്റെ ദൃശ്യങ്ങൾ താരം പങ്കുവയ്ക്കുകയുമുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com