വീട്ടുജോലിക്കാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ആലിയ ഭട്ട്; വെറലായി ചിത്രം 

ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്
വീട്ടുജോലിക്കാരിയുടെ വിവാഹത്തിൽ പങ്കെടുത്ത് ആലിയ ഭട്ട്; വെറലായി ചിത്രം 

വീട്ടുജോലിക്കാരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന ബോളിവുഡ് നടി ആലിയാ ഭട്ടിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.  ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുംബൈയിൽ നടന്ന വേലക്കാരിയുടെ വിവാഹത്തിൽ താരം പങ്കെടുത്തെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്ററ് ചെയ്തിരിക്കുന്നത്. 

പ്രിയങ്ക-നിക്ക്  വിവാഹനിശ്ചയത്തിന് ശേഷം ആലിയ ഭട്ട് തന്റെ വേലക്കാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായി ഇന്ത്യാ ടിവി ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും ആലിയ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com