സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു

വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, തുടങ്ങി ഇരുപതോളം സിനിമകള്‍ ഹരിദാസ് സംവിധാനം ചെയ്തിട്ടുണ്ട്
സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു

കൊച്ചി : സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍ തുടങ്ങി ഇരുപതോളം സിനിമകള്‍ ഹരിദാസ് സംവിധാനം ചെയ്തിട്ടുണ്ട്. 

കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, പഞ്ചപാണ്ഡവര്‍, സിഐ മഹാദേവന്‍ 5 അടി നാലിഞ്ച്, മാജിക് ലാമ്പ്, ജോസേട്ടന്റെ ഹീറോ തുടങ്ങിയവയാണ് ഹരിദാസിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. 2015 ല്‍ പുറത്തിറങ്ങിയ മൂന്ന് വിക്കറ്റിന് 365 റണ്‍സാണ് അവസാന ചിത്രം.

1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തില്‍ സംവിധായസഹായിയായാണ് തുടക്കം. തുടര്‍ന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹന്‍, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനന്‍ എന്നിവരുടെ സഹായിയായി. 18 വര്‍ഷം അസോസിയേറ്റ് ഡയറക്റ്ററായി തുടര്‍ന്നു. 1994 ല്‍ വധു ഡോക്ടറായി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com