ഹൃദയത്തെ കല്ലാക്കിക്കൊണ്ട് ആലോചിച്ച് ഉറപ്പിച്ചെടുത്ത തീരുമാനം: ആര്‍കെ സ്റ്റുഡിയോസ് വില്‍ക്കുകയാണോ?

ഹൃദയത്തെ കല്ലാക്കിക്കൊണ്ട് ആലോചിച്ച് ഉറപ്പിച്ചെടുത്ത തീരുമാനം: ആര്‍കെ സ്റ്റുഡിയോസ് വില്‍ക്കുകയാണോ?

1948ല്‍ രാജ് കപൂര്‍ ആണ് ആര്‍ കെ സ്റ്റുഡിയോസ് സ്ഥാപിച്ചത്. മുംബൈയിലെ ചേംബൂര്‍ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ബോളിവുഡിലെ പ്രമുഖമായ സ്റ്റുഡിയോകളില്‍ ഒന്നാണ് ആര്‍കെ സ്റ്റുഡിയോ. കപൂര്‍ കുടുംബം ഇത് വില്‍ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സ്റ്റുഡിയോയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം വലിയ അഗ്‌നിബാധയുണ്ടായതിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍, അനന്തരം സ്റ്റുഡിയോയുടെ നടത്തിപ്പില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവ കണക്കിലെത്താണ് തീരുമാനം എന്നാണ് വിവരം.

1948ല്‍ രാജ് കപൂര്‍ ആണ് ആര്‍ കെ സ്റ്റുഡിയോസ് സ്ഥാപിച്ചത്. മുംബൈയിലെ ചേംബൂര്‍ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 'ഹൃദയത്തെ കല്ലാക്കിക്കൊണ്ട്, എന്നാല്‍ നന്നായി ആലോചിച്ച് ഉറപ്പിചെടുത്ത തീരുമാനം',- സ്റ്റുഡിയോ വില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് സ്റ്റുഡിയോ ഉടമകളില്‍ ഒരാളായ ഋഷി കപൂര്‍ ഇങ്ങനെ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍, മക്കള്‍ റണ്‍ധീര്‍, ഋഷി, രാജീവ്, ഋതു, റിമ എന്നിവര്‍ ചേര്‍ന്ന് എടുത്ത തീരുമാനമാണിത്.

'ആഗ്', 'ബര്‍സാത്', ബൂട്ട് പോളിഷ്', 'ശ്രീ 420', 'സംഗം', 'മെര നാം ജോക്കര്‍', 'ബോബി', സത്യം ശിവം സുന്ദരം', 'ഹെന്ന', പ്രേം ഗ്രന്ഥ', 'ആ അബ് ലൌട്ട് ചലേ' എന്നിവ ആര്‍ കെ സ്റ്റുഡിയോസ് നിര്‍മ്മിച്ച പ്രധാന ചിത്രങ്ങളില്‍ പെടുന്നവയാണ്.

കഴിഞ്ഞ വര്‍ഷത്തെ അഗ്‌നിബാധയില്‍ ബോളിവുഡ് ചരിത്രത്തിന്റെ ഭാഗമായ പലതും നശിച്ചു പോയി. ആര്‍ കെ ഫിലിംസ് ചിത്രങ്ങളില്‍ നായികമാരായിരുന്ന നര്‍ഗീസ്, വൈജയന്തി മാല എന്നിവര്‍ മുതല്‍ ഐശ്വര്യാ റായുടെ തലമുറ വരെ ഗാനനൃത്ത രംഗങ്ങളില്‍ ധരിച്ചിരുന്ന വേഷങ്ങള്‍, ആഭരണങ്ങള്‍, രാജ് കപൂറിന്റെ 'മേരാ നാം ജോക്കറി'ലെ മാസ്‌ക്, 'ജിസ് ദേശ് മേം ഗംഗാ ബെഹ്തീ ഹൈ'യിലെ തോക്കുകള്‍, ചിത്രങ്ങളുടെ പോസ്റ്റര്‍ മുതലായ പബ്ലിസിറ്റി മെറ്റീരിയല്‍, 'ആവാര', 'സംഗം', ബോബി' എന്നീ ചിത്രങ്ങളില്‍ ഉപയോഗിച്ചിരുന്ന ഗ്രാന്‍ഡ് പിയാനോ എന്നിവയെല്ലാം അഗ്‌നിക്കിരയായിരുന്നു.

രാജ് കപൂര്‍ കുടുംബത്തിലെ ഭൂരിഭാഗം പേരും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവരാണ്. മകന്‍ ഋഷി കപൂര്‍, അദ്ദേഹത്തിന്റെ മകന്‍ രണ്‍ബീര്‍ കപൂര്‍, റണ്‍ധീര്‍ കപൂറിന്റെ മക്കള്‍ കരിഷ്മയും കരീനയും എന്നിവരാണ് ഇതില്‍ പ്രധാനപ്പെട്ടവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com