കഞ്ചാവ് പാട്ട് സൂപ്പര്‍ഹിറ്റ്; ഗായകന്‍ പുലിവാലുപിടിച്ചു(വീഡിയോ) 

ഗാനം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും പൊലീസ് 
കഞ്ചാവ് പാട്ട് സൂപ്പര്‍ഹിറ്റ്; ഗായകന്‍ പുലിവാലുപിടിച്ചു(വീഡിയോ) 

ബംഗളൂരു: കഞ്ചാവിനെ പറ്റി പാട്ടുപാടിയതിന് പുലിവാലുപിടിച്ച് കര്‍ണാടകത്തിലെ യുവഗായകന്‍.ഗഞ്ച എന്ന പേരില്‍ ഗാനം പുറത്തിറക്കിയ ഗായകന്‍ ചന്ദന്‍ ഷെട്ടിയെ ബെംഗളൂരു െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തു.യുവാക്കളെ വഴിതെറ്റിക്കുന്നതാണ് പാട്ടെന്നാണ് പൊലീസിന്റെ വാദം.

മൂൂന്ന് വര്‍ഷം മുമ്പ് തയ്യാറാക്കിയതാണ് യുവ ഗായകന്‍ ചന്ദന്‍ ഷെട്ടി ഗഞ്ച എന്ന ഗാനം. ആന്ത്യ എന്ന കന്നഡ ചിത്രത്തിന് വേണ്ടിയായിരുന്നു പാട്ടൊരുക്കിയത്.സിനിമ റിലീസായില്ലെങ്കിലും പാട്ട് ഈ മാസം പുറത്തിറക്കി. പാട്ട് കര്‍ണാടകത്തില്‍  സൂപ്പര്‍ ഹിറ്റായി. പാട്ട് ഹിറ്റായതാണ് ഗായകന് വിനയായത്്. 

ഗാനം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും പൊലീസ് പറയുന്നു. തുടര്‍ന്നാണ് ചന്ദന്‍ ഷെട്ടിയെ ചോദ്യം ചെയ്യാന്‍ െ്രെകം ബ്രാഞ്ച് വിളിപ്പിച്ചത്.താനല്ല പാട്ടെഴുതിയതെന്നും സംവിധായകനും നിര്‍മാതാവും കരാര്‍ നല്‍കുന്നതിന് അനുസരിച്ച് പാടുകയാണ് തന്റെ ജോലിയെന്നും ചന്ദന്‍ പൊലീസിനോട് വ്യക്തമാക്കി.സിനിമയില്‍ ലഹരിക്കെതിരായ സന്ദേശമുണ്ടെന്നും ഗായകന്‍ പറഞ്ഞു. ഗായകനെ ചോദ്യം ചെയ്തതിന് പിന്നാലെ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയേയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. 

ലഹരി ഉപയോഗം പ്രമേയമായ പാട്ടുകള്‍ കന്ന!ഡ ആല്‍ബങ്ങളിലും സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്. സദുദ്ദേശപരമല്ലാത്ത ഇത്തരം ഗാനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ഒരുങ്ങുകയാണ്  പൊലീസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com