'ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അതൊന്നും ഇഷ്ടമല്ല'; ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പ്രിയാമണി

'ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അതൊന്നും ഇഷ്ടമല്ല'; ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പ്രിയാമണി

തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയാമണി. വിവാഹത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. എന്നാല്‍ ഇനി ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് താരം. തന്റെ ഭര്‍ത്താവിനും കുടുംബത്തിനും നടന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയതെന്നും താരം വ്യക്തമാക്കി. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. 

നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്‌സ് അങ്ങിനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങിനെയല്ല. ഓണ്‍സ്‌ക്രീന്‍ കിസിംഗൊക്കെ ഒഴിവാക്കും. പ്രിയാമണി പറഞ്ഞു. 

സിനിമയില്‍ തുടരണമെന്നാണ് ഭര്‍ത്താവ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നല്‍കുന്ന പിന്തുണ വലുതാണെന്നും അവര്‍ വ്യക്തമാക്കി. 'വിവാഹ ശേഷം മൂന്നാം ദിനം ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ആ പിന്തുണയില്ലെങ്കില്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും എനിക്ക് കഴിയില്ല.ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവര്‍ക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം വീട്ടിലിരിക്കരുത് എന്നാണ് മുസ്തഫ എന്നോട് പറഞ്ഞത്. സിനിമയോടുള്ള എന്റെ പാഷന്‍ മുസ്തഫയ്ക്ക് അറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു. 

കഴിഞ്ഞ വര്‍ഷമാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com