ഹണിമൂണിന് ബ്രേക്കിട്ട് ഭാവന ഷൂട്ടിംഗ് തിരക്കിലേക്ക്; പുതിയ ചിത്രത്തില്‍ ഉടന്‍ ഭാഗമാവും  

വിവാഹശേഷവും സിനിമയില്‍ അഭിനയിക്കുമെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു
ഹണിമൂണിന് ബ്രേക്കിട്ട് ഭാവന ഷൂട്ടിംഗ് തിരക്കിലേക്ക്; പുതിയ ചിത്രത്തില്‍ ഉടന്‍ ഭാഗമാവും  

വിവാഹ ആഘോഷമെല്ലാം മാറ്റിവെച്ച് പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് നടി ഭാവന. കന്നഡ സിനിമയില്‍ താരം ഉടന്‍ ഭാഗമാകുമെന്നാണ് ന്യൂസ് മിനിറ്റിന്റെ റിപ്പോര്‍ട്ട്. വിവാഹശേഷവും സിനിമയില്‍ അഭിനയിക്കുമെന്ന് നടി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പ്രൊജക്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കന്നട നിര്‍മാതാവ് നവീനുമായി ജനുവരി 22 നായിരുന്നു ഭാവനയുടെ വിവാഹം. 

പുതിയ ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഭാവന അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനുവരി 27 ന് ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് ഫെബ്രുവരി 9 ന് ഭാവന ജോയിന്‍ ചെയ്യും. ഇന്‍സ്‌പെക്റ്റര്‍ വിക്രം എന്നാണ് ചിത്രത്തിന്റെ പേര്. പ്രജ്വാള്‍ ദേവരാജ് നായക വേഷത്തിലെത്തുന്ന സിനിമയുടെ സംവിധായകന്‍ നരസിംഹയാണ്. 

ഭാവനയുടേതായി മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നുണ്ട്. ദൂരിയ സൂരി സംവിധാനം ചെയ്തിരിക്കുന്ന കന്നഡ ആക്ഷന്‍ സിനിമയായ തഗരു ഈസ മാസം റിലീസിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com