'കാണുന്നവരെയെല്ലാം തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഫേയ്‌സ്ബുക്ക്'; രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു

'ഒരു നിലപാടുമായി മുന്നോട്ടു പോകുന്നയാള്‍ എന്ന നിലയില്‍ അഭിപ്രായ സൃഷ്ടിക്കുന്ന ശത്രുക്കളെ ഞാന്‍ ഭയക്കാറില്ല. അതിനെ വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരാണ്'
'കാണുന്നവരെയെല്ലാം തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഫേയ്‌സ്ബുക്ക്'; രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു

സോഷ്യല്‍ മീഡിയയിലൂടെ തെറിവിളി നടത്തുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്കെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് അഷിഖിന്റെ പരാമര്‍ശം.

സ്വതന്ത്ര സോഷ്യല്‍ മീഡിയ അഭിപ്രായ പ്രകടനങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് ഫേയ്‌സ്ബുക്കില്‍ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്. 'ഒരു നിലപാടുമായി മുന്നോട്ടു പോകുന്നയാള്‍ എന്ന നിലയില്‍ അഭിപ്രായ സൃഷ്ടിക്കുന്ന ശത്രുക്കളെ ഞാന്‍ ഭയക്കാറില്ല. അതിനെ വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഭയക്കേണ്ട ആവശ്യമില്ല. കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്. ആ കാഴ്ച്ച കണ്ട് ചിലര്‍ രസിക്കും, ചിലര്‍ കണ്ണ് പൊത്തും, മറ്റു ചിലര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്ഥലം വിടും. എന്ത് ചെയ്യണമെന്ന തീരുമാനം നമ്മുടെ സംസ്‌ക്കാരത്തിന് അനുസരിച്ചായിരിക്കും. അവിടുത്തെ പോര്‍വിളികള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല' ആഷിഖ് അബു പറഞ്ഞു.

മികച്ച വിജയമായ മായാനദിയില്‍ ഫഹദ് ഫാസിലിന് പകരം ടോവിനോയെ എടുത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫഹദിനെ നായകനാക്കിയാല്‍ ആളുകള്‍ പലതും പ്രതീക്ഷിക്കുമെന്നും അത് മറയ്ക്കാനാണ് പക്വതയില്ലാത്ത മാത്തന്‍ എന്ന കഥാപാത്രത്തിലേക്ക് ടോവിനോയെ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com