ഫെഫ്കയുടെ വനിതാ കൂട്ടായ്മയ്ക്ക് ഡബ്യൂ സി സിയുടെ അഭിനന്ദനം

ഫെഫ്കയുടെ നേതൃത്വത്തില്‍ ചലചിത്രമേഖലയില്‍ തുടക്കംകുറിച്ച പുതിയ വനിതാ സംഘടനയ്ക്ക് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ അഭിനന്ദനം
ഫെഫ്കയുടെ വനിതാ കൂട്ടായ്മയ്ക്ക് ഡബ്യൂ സി സിയുടെ അഭിനന്ദനം

ഫെഫ്കയുടെ നേതൃത്വത്തില്‍ ചലചിത്രമേഖലയില്‍ തുടക്കംകുറിച്ച പുതിയ വനിതാ സംഘടനയ്ക്ക് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ അഭിനന്ദനം. ഫെഫ്കയിലെ പുതിയ മാറ്റത്തില്‍ ഓരോ ഡബ്ല്യു സി സി അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഒപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് ഡബ്ല്യു സി സി ഫേസ്ബുക്കില്‍ കുറിച്ചു. 89 വര്‍ഷവും അന്ധമായിരുന്ന ചലച്ചിത്ര സംഘടനാ നേതൃത്വം തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ സന്നദ്ധരായിരിക്കുന്നെന്നും കുറിപ്പില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പരമാധികാര സമിതിയില്‍ നേരിട്ട് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതല്‍ മാറി എന്നതില്‍ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ. അതായത് 89 വര്‍ഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാര്‍ത്യത്തില്‍ നിന്നും തൊണ്ണൂറാമത്തെ വര്‍ഷം സ്വയം മാറാന്‍ അവര്‍ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വര്‍ഷം നാം ഉയര്‍ത്തിയ കൊടി ഒരു നിമിത്തമായതില്‍ നമുക്ക് അഭിമാനിക്കാം , ആഹ്ലാദിക്കാം. സ്ത്രീകള്‍ക്ക് സവിശേഷ പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയില്‍ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
 

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഫെഫ്കയുടെ പുതിയ വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തനം. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് കോര്‍ഡിനേഷന്‍ കമ്മറ്റി രൂപികരിച്ചത്. കമ്മറ്റിയുടെ പ്രഥമ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന 200ഓളം സാങ്കേതിക പ്രവര്‍ത്തകരായ  വനിതകളാണ് യോഗത്തില്‍ പങ്കെടുത്തത്. സിനിമയുടെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ കോര്‍ കമ്മിറ്റിയില്‍ ഭാഗ്യലക്ഷമി ( ഡബ്ബിങ്ങ് ) , ജയഗീത ( റൈറ്റേഴ്‌സ് യൂണിയന്‍ )  മാളു എസ് ലാല്‍ ( ഡയറക്ടേഴ്‌സ് യൂണിയന്‍ ) സിജി തോമസ് നോബെല്‍ (കോസ്റ്റ്യം ) അഞ്ജന ( ഡാന്‍സേസ് യൂണിയന്‍ ) മനീഷ ( മെയ്ക്കപ്പ് ) സുമംഗല ( ഡബ്ബിങ്ങ് )ഉമ കുമരപുരം ( സിനിമാട്ടൊഗ്രാഫി ) എന്നിവരാണ് അംഗങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com