'മാനസിക രോഗം കൊണ്ടല്ല ഇത് പറയുന്നത്, എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നത്'; വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

പണമുണ്ടാക്കാനായി ആളുകള്‍ ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കുകയാണെന്നും ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും പേടിയായെന്നും അദ്ദേഹം പറഞ്ഞു
'മാനസിക രോഗം കൊണ്ടല്ല ഇത് പറയുന്നത്, എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നത്'; വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

ക്ഷണ പദാര്‍ത്ഥങ്ങളെ വിഷമയമാക്കുന്നതിനെതിരേ വീണ്ടും നടന്‍ ശ്രീനിവാസന്‍ രംഗത്ത്. പണമുണ്ടാക്കാനായി ആളുകള്‍ ഭക്ഷണത്തില്‍ പോലും വിഷം ചേര്‍ക്കുകയാണെന്നും ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോലും പേടിയായെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകാലമായി കൃഷി ചെയ്യുന്നതിനുള്ള കാരണം ഇതാണെന്നും കേരള കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. 

'തവിടില്ലാത്ത അരി കഴിക്കാന്‍ പാടില്ല. പക്ഷെ, അലക്കി ഇസ്തിരിയിട്ട അരിയാണ് എല്ലാവരും കഴിക്കുന്നത്. വെളുപ്പിച്ച അരി കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഷ്ഠരോഗം ഉണ്ടായതെന്നാണ് പറയുന്നത്. തവിടു കളയാത്ത അരിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. തവിടെണ്ണയും വളരെ നല്ലതാണ്.'- താരം പറഞ്ഞു.

അഞ്ചാറ് മാസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന കോഴികളെ ഒരു മാസം കൊണ്ട് മൂന്ന് കിലോ തൂക്കം എത്തിക്കുന്നത് മന്ത് രോഗത്തിനുള്ള മരുന്ന് ഉപയോഗിച്ചാണ്. ഈ മരുന്ന കുഞ്ഞിക്കോഴിയുടെ കണ്ണില്‍ ഒഴിക്കും. ഇത് കോഴിയുടെ ഹൃദയം തകരാറിലാക്കുകയും പിന്നെ കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദേഹത്ത് നീരായി പ്രത്യക്ഷപ്പെടും. ഇതിന് പുറമേ ഹോര്‍മോണുകളും ആന്റിബയോട്ടിക്കുകളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും എണ്ണ മാറ്റുന്നത് ഒരാഴ്ച്ച കഴിഞ്ഞിട്ടാണെന്ന് ഒരു ഷെഫ് എന്നോട് പറഞ്ഞു. ഒരുവട്ടം ഉപയോഗിച്ച എണ്ണ വീണ്ടും തിളപ്പിക്കുമ്പോള്‍ തന്നെ അത് വിഷമായി മാറും. ഏഴു ദിവസമൊക്കെ കഴിയുമ്പോള്‍ സോപ്പ് ഉണ്ടാക്കുന്ന ആളുകള്‍ ഈ എണ്ണ ശേഖരിക്കാന്‍ വരും. അല്ലെങ്കില്‍ അത് തന്നെ വീണ്ടും ഉപയോഗിക്കും.'- ശ്രീനിവാസന്‍ പറഞ്ഞു. മാനസികരോഗം കൊണ്ടൊന്നുമല്ല താന്‍ ഇത് പറയുന്നതെന്നും എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com