മാര്‍ച്ച് ഒന്‍പതിന് പൂമരം റിലീസ് ചെയ്യും: എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്‍പത് ഉണ്ടെന്ന് പറയരുത്: കാളിദാസ് ജയറാം

തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.
മാര്‍ച്ച് ഒന്‍പതിന് പൂമരം റിലീസ് ചെയ്യും: എല്ലാ വര്‍ഷവും മാര്‍ച്ച് ഒന്‍പത് ഉണ്ടെന്ന് പറയരുത്: കാളിദാസ് ജയറാം

രാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് താരപുത്രന്‍ കാളിദാസ് ജയറാം നായകനാകുന്ന പൂമരം തിയേറ്ററുകളിലെത്തുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. മാര്‍ച്ച് ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് കാളിദാസ് ജയറാം പറഞ്ഞു.

ദൈവം അനുഗ്രഹിച്ചാല്‍ മറ്റ് തടസ്സം ഒന്നും വന്നില്ലെങ്കില്‍ ചിത്രം മാര്‍ച്ച് ഒന്‍പതിന് റിലീസ് ചെയ്യുമെന്ന് കാളിദാസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയായിരുന്നു. '2018ന്ന് വെച്ചില്ലെങ്കില്‍ 'എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ'ന്ന് പറയൂന്നറിയാം അതോണ്ടാ' ഇങ്ങനെയും കാളിദാസ് തന്റെ കുറിപ്പില്‍ എഴുതിയിരുന്നു.

പൂമരത്തിന്റെ റിലീസ് തിയ്യതി വൈകുന്നത് സംബന്ധിച്ച് കാളിദാസിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതെല്ലാം ആസ്വദിക്കുന്ന കാളിദാസ് ചിലപ്പോഴൊക്കെ രസകരമായ മറുപടികളും നല്‍കാറുണ്ട്. കഴിഞ്ഞദിവസം ട്രോളുകള്‍ക്ക് മറുപടി നല്‍കുന്നതിനിടെ ചിത്രം ഉടനെ എത്തുമെന്ന സൂചനയും താരപുത്രന്‍ നല്‍കിയിരുന്നു.

കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമസ്കാരം

ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും.
2018ന്ന് വെച്ചില്ലെങ്കില്‍ 'എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ'ന്ന് പറയൂന്നറിയാം അതോണ്ടാ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com