സെല്‍ഫിയൊക്കെ എടുത്തോളൂ, ദേഹത്ത് മുട്ടരുത്: വിദ്യാ ബാലനെ ചൊടിപ്പിച്ച സെല്‍ഫി

സെല്‍ഫിയുഗം വന്നതോടെ ആരാധകര്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കൂട്ടുന്നതും താരങ്ങളെയത് ചൊടിപ്പിക്കുന്നതും സ്ഥിരസംഭവമാണ്.
സെല്‍ഫിയൊക്കെ എടുത്തോളൂ, ദേഹത്ത് മുട്ടരുത്: വിദ്യാ ബാലനെ ചൊടിപ്പിച്ച സെല്‍ഫി

സെല്‍ഫിയുഗം വന്നതോടെ ആരാധകര്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കൂട്ടുന്നതും താരങ്ങളെയത് ചൊടിപ്പിക്കുന്നതും സ്ഥിരസംഭവമാണ്. എന്നാല്‍ സന്തോത്തോടെ സെല്‍ഫിയെടുക്കാന്‍ സമ്മതിക്കുന്ന താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും കാണാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ വാര്‍ത്തയില്‍ നിറയുന്നത് ബോളിവുഡ് താരം വിദ്യബാലനാണ്.

മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി. എല്ലാവര്‍ക്കും ഉണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം. വിദ്യാ ബാലനൊപ്പം ഒരു സെല്‍ഫി പകര്‍ത്തണം. അതിനായി വിദ്യ നടക്കുന്നതിനൊപ്പം ആരാധകരും ഒപ്പം നടന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി. ആദ്യമൊന്നും വിദ്യ നീരസം പ്രകടിപ്പിച്ചില്ല. ചിലര്‍ക്കൊപ്പം വിദ്യ സെല്‍ഫിക്കായി നിന്നു കൊടുക്കുകയും ചെയ്തു. 

എന്നാല്‍ ചിലര്‍ വിദ്യയുടെ അനുവാദമില്ലാതെയാണ് ഒപ്പം നിന്ന് സെല്‍ഫിക്ക് ശ്രമിച്ചത്. തന്റെ അനുവാദമില്ലാതെ ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതോട് വിദ്യയ്ക്ക് ദേഷ്യം വന്നു. താരം അത് പ്രകടിപ്പിക്കുകയും ചെയ്തു. വീഡിയോ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com