ആദ്യ ഹോളിവുഡ് ചിത്രം: ട്രെയ്‌ലറും പോസ്റ്ററും പുറത്തുവിട്ട് സന്തോഷം പങ്കുവച്ച് ധനുഷ്  

 'ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് തന്റെ ഹോളിവുഡ് അരങ്ങേറ്റം നടത്തുന്നത്
ആദ്യ ഹോളിവുഡ് ചിത്രം: ട്രെയ്‌ലറും പോസ്റ്ററും പുറത്തുവിട്ട് സന്തോഷം പങ്കുവച്ച് ധനുഷ്  

തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ടീസര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് തമിഴ് താരം ധനുഷ്.  'ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് തന്റെ ഹോളിവുഡ് അരങ്ങേറ്റം നടത്തുന്നത്. റോമെയ്ന്‍ പ്യുലര്‍ടൊലസിന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും ധനുഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചു. രാജസ്ഥാനി മോഡല്‍ തലപ്പാവണിഞ്ഞു നില്‍ക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. 

ബോളിവുഡില്‍ ധനുഷിന്റെ അരങ്ങേറ്റ ചിത്രം സൂപ്പര്‍ ഹിറ്റായതുപോലെ താരത്തിന്റെ ഹോളിവുഡ് സിനിമയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴില്‍ നിന്ന് രജനീകാന്തിന് ശേഷം ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതാരമാണ് ധനുഷ്. 

ഇംഗ്ലീഷ്-ഫ്രെഞ്ച് കോമഡി ഡ്രാമയായാണ് ചിത്രം എത്തുന്നത്. ഫ്രഞ്ച് നടി ബെര്‍നിസ് ബെജോയും സൊമാലിയന്‍-അമേരിക്കന്‍ നടന്‍ ബാര്‍കഥ് ആബ്ദിയും അമേരിക്കന്‍ നടി എറിന്‍ മൊറാര്‍ടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെന്‍ സ്‌കോട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com