സല്‍മാന്‍ ഖാന്റെ നായികയായതാണ് ആളുകള്‍ എന്നെ തിരിച്ചറിയാന്‍ കാരണം : സെറീന്‍ ഖാന്‍  

സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ നായികയായതാണ് തന്നെ ആളുകള്‍ തിരിച്ചറിയാന്‍ കാരണമെന്നും ബോളിവുഡിലെ ആദ്യ ചിത്രം വീര്‍ എന്നും ഹൃദയത്തോട് ചേര്‍ന്നുനുല്‍ക്കുന്ന സിനിമയാണെന്നും നടി സെറീന്‍ ഖാന്‍
സല്‍മാന്‍ ഖാന്റെ നായികയായതാണ് ആളുകള്‍ എന്നെ തിരിച്ചറിയാന്‍ കാരണം : സെറീന്‍ ഖാന്‍  

സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ നായികയായതാണ് തന്നെ ആളുകള്‍ തിരിച്ചറിയാന്‍ കാരണമെന്നും ബോളിവുഡിലെ ആദ്യ ചിത്രം വീര്‍ എന്നും ഹൃദയത്തോട് ചേര്‍ന്നുനുല്‍ക്കുന്ന സിനിമയാണെന്നും നടി സെറീന്‍ ഖാന്‍. 

'ബോക്‌സ്ഓഫീസില്‍ അത്ര മികച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് എന്നെ ആളുകള്‍ തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിന് കാരണം വീര്‍ തന്നെയാണ്. സല്‍മാന്‍ ഖാന്റെ നായികയായതുകൊണ്ടാണ് ഇന്ന് ആളുകള്‍ക്ക് എന്നെ അറിയുന്നത്. അതുകൊണ്ടുതന്നെ വീര്‍ വലിയ വിജയമായിരുന്നില്ലെങ്കില്‍ കൂടി എന്റെ ആദ്യ ചിത്രമായതിനാല്‍ തന്നെ വളരെ പ്രിയപ്പെട്ടതാണ്', സെറീന്‍ പറഞ്ഞു.

വീറിന് ശേഷം തനിക്ക് ലഭിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ കഥാപാത്രത്തിന് അത്ര പ്രാധാന്യം നല്‍കുന്നവയായിരുന്നില്ലെന്നും സെറീന്‍ പറഞ്ഞു. 'റെഡിയില്‍ എനിക്ക് ഒരു പാട്ട് മാത്രമാണുണ്ടായിരുന്നത്, ഹൗസ്ഫുള്ളില്‍ ഒരുപാട് താരങ്ങള്‍ക്കൊപ്പമായിരുന്നു അതും ചെറിയ വേഷം', സെറീന്‍ പറഞ്ഞു. 

ഹേറ്റ് സ്റ്റോറി 3ക്ക് ശേഷമാണ് തനിക്ക് കൂടുതല്‍ അവസരങ്ങളും വ്യത്യസ്ത വേഷങ്ങളും ലഭിച്ചുതുടങ്ങിയതെന്നും സെറീന്‍ പറഞ്ഞു. വലിയ ചിത്രങ്ങള്‍ ചെയ്യുന്നതിലല്ല ചെറിയ ചിത്രങ്ങളിലാണെങ്കിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രാധാന്യമാണ് നോക്കേണ്ടതെന്ന് താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com