മിനിറ്റ് വെച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്ന പ്രിയ, മോഹന്‍ലാലിനെയും കടന്നു

ഫേസ്ബുക്കില്‍ അക്കൗണ്ടില്ലാത്ത പ്രിയയെ ഇന്‍സ്റ്റാഗ്രമില്‍ നിരവധി ആളുകളാണ് തിരയുന്നത്.
മിനിറ്റ് വെച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടുന്ന പ്രിയ, മോഹന്‍ലാലിനെയും കടന്നു

'രൊറ്റ ചോദ്യം മതി ജീവിതം തന്നെ മാറിമറിയാന്‍' എന്നതുപോലെ ഒരൊറ്റ പാട്ടുകൊണ്ട് ജീവിതം മാറിമറിഞ്ഞ താരമാണ് പ്രിയ പ്രകാശ് വാര്യര്‍.
പ്രിയ അഭിനയിച്ച 'മാണിക്യ മലരായ പൂവി' എന്ന പാട്ട് ഞൊടിയിടയിലാണ് കേരളത്തിലും ഇന്ത്യയിലും ട്രെന്‍ഡിങ്ങായി മാറിയത്. രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെയും.

മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ നിറഞ്ഞ് കവിയുകയാണ്. ഫേസ്ബുക്കില്‍ അക്കൗണ്ടില്ലാത്ത പ്രിയയെ ഇന്‍സ്റ്റാഗ്രമില്‍ നിരവധി ആളുകളാണ് തിരയുന്നത്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടാണ് പ്രിയയെ പ്രശസ്തയാക്കിയത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായത് പ്രിയയും. യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com