ലാലേട്ടനെ കാണാനായില്ല; ആഗ്രഹങ്ങള്‍ ബാക്കിയാക്കി നൂറ്റിയാറുകാരിയായ ആരാധിക വിട പറഞ്ഞു

ലാലേട്ടനെ കാണാനായില്ല; ആഗ്രഹങ്ങള്‍ ബാക്കിയാക്കി നൂറ്റിയാറുകാരിയായ ആരാധിക വിട പറഞ്ഞു

മോഹന്‍ലാലിനെ കണാനുള്ള അമ്മൂമ്മയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ ഉള്‍പ്പടെ പലരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല

തന്റെ ആഗ്രഹങ്ങള്‍ പൂവണിയുന്നത് കാത്തു നില്‍ക്കാതെ നൂറ്റിയാറാം വയസില്‍ തങ്കമ്മ അമ്മൂമ്മ ലോകത്തോട് വിട പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് രണ്ട് ആഗ്രഹം മാത്രമാണ് അമ്മൂമ്മ പറഞ്ഞത്. പ്രീയപ്പെട്ട നടന്‍ മോഹന്‍ലാലിനെ കാണണമെന്നും മരണശേഷം മൃതദേഹം മെഡിക്കല്‍ കൊളേജിന് നല്‍കണമെന്നും. എന്നാല്‍ തന്റെ ആഗ്രഹങ്ങളെ ബാക്കിയാക്കി തങ്കമ്മ  കണ്ണടച്ചു. കോവളം മുട്ടയ്ക്കാട് കൃപാതീരം അഗതി മന്ദിരത്തിലെ അന്തേവാസിയായ പൂങ്കുളം സ്വദേശി തങ്കമ്മ ഇന്ന് രാവിലെ പത്തരയോടെയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലോകത്തോട് വിട പറഞ്ഞത്. 

മോഹന്‍ലാലിനെ കണാനുള്ള അമ്മൂമ്മയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ ഉള്‍പ്പടെ പലരും ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മോഹന്‍ലാലിനെ ഒരു പാട് ഇഷ്ടമാണെന്നും കാണാന്‍ പറ്റുമോയെന്നും അമ്മൂമ്മ ഇടയ്ക്കിടെ അഗതി മന്ദിരത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ റിക്‌സിയോട് ചോദിക്കാറുണ്ടായിരുന്നു. ലാലേട്ടനെ നേരിട്ട് കണ്ട് പൊന്നാട അണിയിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു അമ്മൂമ്മ. 

അതുപോലെ മരണ ശേഷം തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കമെന്നുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തങ്കമ്മയെ അഗതി മന്ദിരത്തില്‍ എത്തിച്ചവരില്‍ നിന്ന് ഇതിന് അനുവാദം ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. 

നാല് വര്‍ഷം മുന്‍പാണ് അമ്മൂമ്മ കൃപാതീരത്ത് എത്തുന്നത്. തല നിവര്‍ന്ന് അധിക നേരം ഇരിക്കാന്‍ പറ്റില്ലെങ്കിലും അമ്മൂമ്മയ്ക്ക് ടിവി കാണാന്‍ വളരെ ഇഷ്ടമായിരുന്നെന്ന് കൃപാതീരത്തെ അധികൃതര്‍ പറഞ്ഞു. മുത്തശി അമ്മൂമ്മയുടെ ലാലേട്ടനെ കാണണം എന്ന ആഗ്രഹം അറിഞ്ഞ് എല്ലാ ബുധാനഴ്ച്ചയും കൃപാതീരത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന തിരുവല്ലം െ്രെകസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു പോസ്റ്റര്‍ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചിരുന്നുയെങ്കിലും അതും ഫലം കണ്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com