ടോവിനോയുമായി കുതിക്കാന്‍ തീവണ്ടി; പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 

പുതുമുഖ താരമായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക
ടോവിനോയുമായി കുതിക്കാന്‍ തീവണ്ടി; പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 

പുതിയ സിനിമയായ തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടോവിനോ തോമസ്. നവാഗതനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഫേയ്‌സ്ബുക് പേജിലൂടെയാണ് പുറത്തിറക്കിയത്. 

പുതുമുഖ താരമായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. തൊഴില്‍ രഹിതനായ ബിനീഷായാണ് തീവണ്ടിയില്‍ ടോവിനോ എത്തുന്നത്. 

ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഫെല്ലിനിയും വിനി വിശ്വലാലും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതവും കൈലാസ് ഗൗതം ശങ്കര്‍ ക്യാമറയും നിര്‍വഹിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com