അക്ഷയ്കുമാര്‍ നായകനായെത്തിയ ബോളിവുഡ് ചിത്രം പാഡ്മാന് വലിയ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട് സ്വദേശിയായ അരുണാചലം മുരുകാനന്ദന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സ്വന്തം നാട്ടുകാരന്റെ കഥപറയാന്‍ തമിഴ്നാട് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അരുണാചലമായി ധനുഷ് എത്തുമെന്നാണ് സൂചന.
ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പറയുന്ന ചിത്രം ആര്. ബല്‍കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാധിക ആപ്തയും സോനം കപൂറമാണ് ചിത്രത്തിലെ നായികമാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ