ഒന്നല്ല, കുഞ്ഞാലിമരയ്ക്കാര്‍ രണ്ട്; മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും

ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും വ്യക്തമാക്കി ഷാജി നടേശന്‍
ഒന്നല്ല, കുഞ്ഞാലിമരയ്ക്കാര്‍ രണ്ട്; മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമ കുഞ്ഞാലിമരയ്ക്കാറിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ച് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് ഷാജി നടേശന്‍. 

മമ്മൂട്ടിയും സംവിധായകന്‍ സന്തോഷ് ശിവനും തിരക്കഥാകത്ത് ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരോടൊപ്പമുള്ള സെല്‍ഫി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇത് വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ കുഞ്ഞാലിമനക്കാരെക്കാള്‍ മുന്‍പ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

ഗായകന്‍ എം.ജി. ശ്രീകുമാറാണ് പ്രിയദര്‍ശന്‍ ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചത്. ഈ വര്‍ഷം ഒക്‌റ്റോബറോടെ സിനിമയുടെ ഷൂട്ടിംങ് തുടങ്ങുമെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള വ്യക്തമാക്കി. അഞ്ച് ഭാഷകളിലായി 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 

മമ്മൂട്ടിയെ വെച്ച് സന്തോഷ് ശിവനും മോഹന്‍ലാലിനെവെച്ച് പ്രിയദര്‍ശനും ഏകദേശം ഒരേ സമയത്താണ് സിനിമ പ്രഖ്യാപിക്കുന്നത്. പിന്നീട് മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ട എന്നു പറഞ്ഞ് പിന്നീട് പ്രിയദര്‍ശന്‍ തന്റെ പ്രൊജക്റ്റ് പിന്‍വലിച്ചു. എട്ട് മാസം കാത്തിരിക്കുമെന്നും അതിനകം സന്തോഷ് ശിവന്‍ ചിത്രം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടുപൊകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com