മാണിക്യമലരായ പൂവി..പിൻവലിക്കില്ല ;  നിയമപരമായി നേരിടുമെന്ന് സംവിധായകൻ ഒമർ ലുലു

ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിൻവലിക്കേണ്ടെന്ന് തീരുമാനമെടുത്തതെന്ന്  അണിയറ പ്രവർത്തകർ
മാണിക്യമലരായ പൂവി..പിൻവലിക്കില്ല ;  നിയമപരമായി നേരിടുമെന്ന് സംവിധായകൻ ഒമർ ലുലു

കൊച്ചി :​ ‘ഒരു അഡാറ്​ ലവ്​’ എന്ന സിനിമയിലെ വിവാദമായ ‘മാണിക്യമലരായ പൂവി...’ എന്ന്​ തുടങ്ങുന്ന ഗാനം പിൻവലിക്കി​ല്ലെന്ന്​ ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു. ജനപിന്തുണ കണക്കിലെടുത്താണ് പാട്ട് പിൻവലിക്കേണ്ടെന്ന് തീരുമാനമെടുത്തതെന്നും സംവിധായകൻ വ്യക്തമാക്കി. നേരത്തെ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ലെന്നും, പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഗാനരംഗം പിൻവലിക്കുമെന്നും അണിയറ പ്രവർത്തകർ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇവർ തീരുമാനം മാറ്റുകയായിരുന്നു. 

ഗാ​നം മുസ്ലീം മത വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖീ​ത്​ ഖാ​ൻ എ​ന്ന​യാ​ളാ​ണ്​ ഹൈദരാബാദ് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പരാതിയിൽ  ഹൈദരാബാദ്​ പൊലീസ് സംവിധായകൻ ഒമർ ലുലുവിനും നായിക പ്രിയ പ്രകാശ്​ വാര്യർക്കും മറ്റ്​ അണിയറ പ്രവർത്തകർക്കുമെതിരെ​ കേസെടുത്തിട്ടുണ്ട്​.  എന്നാൽ കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകൻ ഒമർ ലുലുവും സം​ഗീത സംവിധായകൻ ഷാൻ റഹ്മാനും പറഞ്ഞു.  

ഗാനം പ്രവാചകനെ അപമാനിക്കുന്നതാണെന്ന പരാതിയിൽ​ കഴമ്പില്ല. ഇത്​ വർഷങ്ങളായി കേരളത്തിൽ പാടിവരുന്ന പാട്ടാണെന്നും  ഷാൻ റഹ്​മാൻ പറഞ്ഞു. ഇത്​ ആവിഷ്​കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്​. ഇ​ത്​ പ​ഴ​യ പ്ര​ണ​യ​ഗാ​ന​മാ​ണ്. പാട്ടിൽ മു​സ്​​ലിം വി​രു​ദ്ധ​മാ​യ യാ​തൊ​ന്നു​മി​ല്ലെന്നും ഒമർ ലുലു അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com