'ഏറ്റവും സന്തോഷിച്ചത് പത്തില്‍ തോറ്റപ്പോള്‍'; വിജയരഹസ്യം വെളിപ്പെടുത്തി ഗോപി സുന്ദര്‍

പത്താം ക്ലാസിലെ പരാജയമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു
'ഏറ്റവും സന്തോഷിച്ചത് പത്തില്‍ തോറ്റപ്പോള്‍'; വിജയരഹസ്യം വെളിപ്പെടുത്തി ഗോപി സുന്ദര്‍

ജീവിതത്തിലുണ്ടായ ചെറിയ പരാജയങ്ങള്‍ പോലും താങ്ങാനാകാതെ തകര്‍ന്നു പോകുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ പരാജയം കാരണം ജീവിതത്തില്‍ വിജയിച്ചതിന്റെ കഥയാണ് കേരളത്തിലെ ഒന്നാം നിര സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പറയാനുള്ളത്. പത്താം ക്ലാസിലെ പരാജയമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. 

'പത്താംക്ലാസ് പരീക്ഷയില്‍ തോറ്റപ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്.  എസ്എസ്എല്‍സി തോറ്റപ്പോള്‍ ഞാന്‍ തകര്‍ന്നു പോയെന്നാണ് എല്ലാവരും വിചാരിച്ചത്. യഥാര്‍ത്ഥത്തില്‍ എനിക്ക് അതായിരുന്നു ഏറ്റവും വലിയ പ്രചോദനം.വീട്ടുകാര്‍ക്ക് എല്ലാം വലിയ വിഷമമായി. പക്ഷേ എനിക്ക് ആശ്വാസമായി. കാരണം പത്താം ക്ലാസ് പാസായെങ്കില്‍ എനിക്ക് മുമ്പില്‍ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ടായേനെ.'

'ഞാന്‍ തോറ്റകാര്യം അറിഞ്ഞത്‌കൊണ്ട് ആരും ഉപദേശത്തിന് വന്നില്ല. അഞ്ചാം ക്ലാസ് മുതല്‍ തന്നെ സംഗീതം എന്റെ വഴിയാണെന്ന് ഉറപ്പിച്ചിരുന്നു. സംഗീതം കൊണ്ട് ജീവിക്കാന്‍ ഉദ്ദേശിക്കുന്ന ഞാന്‍ ആവശ്യമില്ലാതെ എന്തിനാണ് കെമിസ്ട്രിയും മാത്‌സും പഠിക്കുന്നത്. എന്തിനാണ് എന്റെ തലച്ചോര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്'. കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറുപ്പം മുതല്‍ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്നു. 12 വര്‍ഷത്തോളം ഔസേപ്പച്ചന്‍ സാറിനൊപ്പം അസോസിയേറ്റ് ചെയ്തിട്ടുണ്ട്. 14 വര്‍ഷം കഠിന തപസ് ചെയ്യുന്നത് പോലെയായിരുന്നു. സ്റ്റുഡിയോയുടെ മൂലയ്ക്ക് പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ട്, ആരും മൈന്‍ഡ് ചെയ്യാതിരുന്നിട്ടുണ്ട്. അതില്‍ നിന്നൊക്കെയാണ് ഇന്ന് വളര്‍ന്നത്. ഇന്ന് ചെയ്യുന്ന ഓരോ മ്യൂസിക്കിനും എന്റെ കണ്ണീരിന്റെയും വേദനയുടെയും ശക്തിയുണ്ട്. ഗോപീ സുന്ദര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com