അവര്‍ തമ്മിലുള്ളതും പ്രണയമാണ്;  നിങ്ങളെന്തിന് അതിനെ പരിഹസിക്കുന്നു?; ചോദ്യങ്ങളുയര്‍ത്തി ഒരു ഹ്രസ്വചിത്രം

പ്രണയം എന്നുപറയുമ്പോള്‍ പൊതുധാരയ്ക്ക് ആണും പെണ്ണും മാത്രമുള്ളതാണ് 
അവര്‍ തമ്മിലുള്ളതും പ്രണയമാണ്;  നിങ്ങളെന്തിന് അതിനെ പരിഹസിക്കുന്നു?; ചോദ്യങ്ങളുയര്‍ത്തി ഒരു ഹ്രസ്വചിത്രം

പ്രണയം എന്നുപറയുമ്പോള്‍ പൊതുധാരയ്ക്ക് ആണും പെണ്ണും മാത്രമുള്ളതാണ്. ആണും ആണും  തമ്മിലുള്ളതോ പെണ്ണും പെണ്ണും തമ്മിലുള്ളതോ ഒന്നും അവര്‍ പ്രണമയമായി അംഗീകരിക്കില്ല. അതവര്‍ക്ക് വെറും കാമം മാത്രമാണ്. പൊതുസമൂഹത്തിന്റെ ഈ അബദ്ധ ധാരണയെ തിരുത്താന്‍ ശ്രമിക്കുന്ന ചിത്രമാണ് വാട്ടര്‍ കളര്‍ മീഡിയ പുറത്തിറക്കിയ അവള്‍ എന്ന ഹ്രസ്വ ചിത്രം. 

തലസ്ഥാന നഗരത്തിലെ മാധ്യമപ്രവര്‍ത്തകരായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഈ ചിത്രം ഒരുക്കിയിയിരക്കുന്നത്. ലോപ്പസ് ജോര്‍ജും അമ്പു സേനനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും അജിത് ബാബുവിന്റെതാണ്. ഫെഷീദ് ഷെരീഫ് റാവുത്തര്‍, ഗൗതമി,സ്മൃതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പ്രണവ് വിപിയാണ് എഡിറ്റങ് നിര്‍വഹിച്ചിരിക്കുന്നത്. 

ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

പ്രണയത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ സദാചാര കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ടെന്നും പുരേഗമന സമൂഹമെന്ന് അവകാശപ്പെടുമ്പോഴും നമ്മളിപ്പോഴും  അഴുകിയ സദാചാര ചങ്ങലകളില്‍ സ്വയം തളച്ചിട്ടിരിക്കുകയാണെന്നും പ്രണയത്തിന്റെ നിര്‍വചിക്കാന്‍ കഴിയാത്ത അര്‍ത്ഥതലങ്ങളെക്കുറിച്ചാണ് ചിത്രത്തിലൂടെ പറയയാന്‍ ശ്രമിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

അവള്‍ കാണാം:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com