സനുഷയെ ആക്രമിച്ച പ്രതിയുടെ ജാമ്യാപേക്ഷ തള്ളി; ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി

ട്രെയിനില്‍വച്ച് നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി കന്യാകുമാരി സ്വദേശി ആന്റോ ബോസിന്റെ  ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി തള്ളി. 
സനുഷയെ ആക്രമിച്ച പ്രതിയുടെ ജാമ്യാപേക്ഷ തള്ളി; ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി

തൃശൂര്‍: ട്രെയിനില്‍വച്ച് നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി കന്യാകുമാരി സ്വദേശി ആന്റോ ബോസിന്റെ  ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി തള്ളി. 

ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്ക്യൂഷന്റെ  വാദം കോടതി അംഗീകരിച്ചു. 

ഫെബ്രുവരി ഒന്നിനാണ് സനുഷക്ക് നേരെ ആക്രമണം നടന്നത്. മാവേലി എക്‌സ്പ്രസില്‍ എ.സി. കോച്ചില്‍ യാത്ര ചെയ്യുമ്പോള്‍ ഇയ്യാള്‍ സനുഷയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. സനുഷ തന്നെയാണ് പ്രതിയെ പിടികൂടിയതും പിന്നീട് മറ്റു യാത്രക്കാരുടെ സഹായത്തോടെ തൃശ്ശൂര്‍ റെയില്‍വേ പൊലീസിന് കൈമാറിയതും. വെള്ളിയാഴ്ച തൃശ്ശൂര്‍ ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട് കോടതിയില്‍ സനുഷയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com