ടൂറിസം കലണ്ടറിലെ  പ്രിയങ്കയുടെ ഡ്രസിനെ ചൊല്ലി വിവാദം; പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍

പ്രിയങ്കയെ അസാമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും മാറ്റി, പകരം കഴിവുള്ള അസാമി അഭിനേതാവിനെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെടുന്നു
ടൂറിസം കലണ്ടറിലെ  പ്രിയങ്കയുടെ ഡ്രസിനെ ചൊല്ലി വിവാദം; പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍

നീരവ് മോദിയുമായുള്ള കരാറിന്റെ പേരില്‍ വിവാദത്തില്‍ നില്‍ക്കവെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ചൊല്ലി മറ്റൊരു വിവാദം  കൂടി. അസം സര്‍ക്കാരിന്റെ ടൂറിസം കലണ്ടറിലെ പ്രിയങ്കയുടെ ഡ്രസിനെ ചൊല്ലിയാണ് വിവാദം. 

അസം അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ നന്ദിത ദാസാണ് പ്രിയങ്കയുടെ വസ്ത്ര ധാരണ വിഷയം സഭയിലുന്നയിച്ചത്. അസമിന്റെ സംസ്‌കാരത്തിന് വിരുദ്ധവും, അരോചകവുമാണ് പ്രിയങ്കയുടെ  വസ്ത്ര ധാരണം എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം.  

അസാമീസ് സമൂഹത്തിന്റെ മാന്യത സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതുണ്ട്. ഫ്രോക്കുകള്‍ അസാമിന്റെ സംസ്‌കാരത്തിന്റെ  ഭാഗമല്ല. പകരം സര്‍ക്കാരിന് അസാമിന്റെ പൈതൃക വസ്ത്രമായ മെഖലാ സദോര്‍ ഉപയോഗിക്കാമായിരുന്നുവെന്നും പ്രതിഷോധവുമായെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. 

പ്രിയങ്കയെ അസാമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്നും മാറ്റി, പകരം കഴിവുള്ള അസാമി അഭിനേതാവിനെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അസാം ടൂറിസം ടെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രിയങ്കയുടെ ചിത്രം മാറ്റാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com