'സ്ത്രീകേന്ദ്രീകൃത കഥാപാത്രം നോക്കി ഇരുന്നാല്‍ അങ്ങനെ ഇരിക്കുകയൊള്ളൂ'; കന്നഡയിലേക്ക് പോയതിന്റെ കാരണം വ്യക്തമാക്കി ഭാവന

വിവാഹശേഷം സിനിമ തിരക്കിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഭാവന
'സ്ത്രീകേന്ദ്രീകൃത കഥാപാത്രം നോക്കി ഇരുന്നാല്‍ അങ്ങനെ ഇരിക്കുകയൊള്ളൂ'; കന്നഡയിലേക്ക് പോയതിന്റെ കാരണം വ്യക്തമാക്കി ഭാവന

സ്ത്രീകേന്ദ്രീകൃത കഥാപാത്രം മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ചാല്‍ നോക്കിയിരിപ്പു മാത്രമേ ഉണ്ടാവുകയൊള്ളൂവെന്ന് നടി ഭാവന. അത്തരം കഥാപാത്രത്തിനായി ജീവിതകാലം മുഴുവന് കാത്തിരിക്കാനെ പറ്റുകയൊള്ളൂവെന്നും താരം വ്യക്തമാക്കി. വിവാഹശേഷം സിനിമ തിരക്കിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഭാവന. കന്നഡ സിനിമയായ തെഗാരുവാണ് വിവാഹശേഷമുള്ള ആദ്യ സിനിമ. 

ശിവരാജ്കുമാര്‍ നായകനായെത്തുന്ന ചിത്രം സ്ഥിരം തട്ടുപൊളിപ്പന്‍ സിനിമയാണ്. കുറച്ച് രംഗങ്ങളിലും പാട്ടിലും വന്നുപോകുന്നതല്ലാതെ വലിയ പ്രാധാന്യമൊന്നും ഭാവനയുടെ കഥാപാത്രത്തിനില്ല. അതിനാലാണ് ഇത്തരത്തിലുള്ള സിനിമ തെരഞ്ഞെടുത്തത് എന്തിനാണെന്നുള്ള ചോദ്യം ഉയര്‍ന്നത്. ശിവരാജ്കുമാറുമായി അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ സുരിയാണ് ജാക്കി എന്ന ചിത്രത്തിലൂടെ തന്നെ കന്നഡയിലേക്ക് കൊണ്ടുവന്നതെന്നും ഭാവന ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടി.

സിനിമയില്‍ ഭാവന തിരക്കിലാണെങ്കിലും മലയാളത്തില്‍ ചിത്രങ്ങളൊന്നുമില്ല. അന്യഭാഷ ചിത്രങ്ങളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനായ ആദം ജുവാനിലാണ് ഭാവന അവസാനമായി അഭിനയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com