പൃഥ്വിക്ക് പാരയായി വീണ്ടും ടൊവിനോ? രണ്ട് വര്‍ഷം മുന്‍പ് പൃഥ്വി പറഞ്ഞ ഗൗതം മേനോന്‍ സിനിമയില്‍ ഇപ്പോള്‍ ടൊവിനോ

പൃഥ്വിക്ക് പാരയായി വീണ്ടും ടൊവിനോ? രണ്ട് വര്‍ഷം മുന്‍പ് പൃഥ്വി പറഞ്ഞ ഗൗതം മേനോന്‍ സിനിമയില്‍ ഇപ്പോള്‍ ടൊവിനോ

ഗൗതം മേനോന്‍ നിര്‍മിച്ച്, സംവിധാനം ചെയ്ത ആല്‍ബത്തില്‍ സൂപ്പര്‍ റൊമാന്റിക് മൂഡില്‍ ടൊവിനോ എത്തുകയും ചെയ്തിരുന്നു

ടൊവിനോയുടെ സാന്നിധ്യം മലയാള സിനിമയില്‍ ഉറപ്പിച്ചായിരുന്നു എന്നു നിന്റെ മൊയ്തീന്‍ കടന്നു പോയത്. അവിടെ ഒപ്പം പൃഥ്വിരാജുമുണ്ടായിരുന്നു. തന്റെ കരിയറിലെ തീരുമാനങ്ങളില്‍ പലതും പൃഥ്വിയില്‍ നിന്നും അഭിപ്രായം തേടിയതിന് ശേഷം എടുത്തതാണെന്ന് ടൊവിനോയും പറയാറുണ്ട്. 

ആമിയിലേക്ക് കമലിന്റെ ക്ഷണം വന്നപ്പോള്‍ എന്തു ചെയ്യണമെന്ന് പൃഥ്വിയോടായിരുന്നു ചോദിച്ചതെന്ന് ടൊവിനോ പറഞ്ഞിരുന്നു. പൃഥ്വിക്ക് പകരക്കാരനായിട്ടായിരുന്നു ആമിയിലേക്ക് ടൊവിനോ എത്തിയത്. ഇപ്പോള്‍ ഒരിക്കല്‍ കൂടി ടൊവിനോ പൃഥ്വിയെ പിന്തള്ളിയിരിക്കുന്നു എന്നാണ് സൂചനകള്‍.

ഗൗതം മേനോന്റെ ചിത്രത്തിലേക്ക് പൃഥ്വിക്ക് പകരം ടൊവിനോയെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ അടുത്ത തമിഴ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തു പറയാന്‍ ഗൗതം മേനോന്‍ വിസമ്മതിച്ചെങ്കിലും ടൊവിനോയെ തന്നെയാണ് ഗൗതം മേനോന്‍ ലക്ഷ്യം വെച്ചിരിക്കുന്നതെന്നാണ് സൂചന. 

ഗൗതം മേനോന്‍ നിര്‍മിച്ച്, സംവിധാനം ചെയ്ത ആല്‍ബത്തില്‍ സൂപ്പര്‍ റൊമാന്റിക് മൂഡില്‍ ടൊവിനോ എത്തുകയും ചെയ്തിരുന്നു. 2016ല്‍ ഈ ഗൗതം മേനോന്‍ ചിത്രത്തെ കുറിച്ച് പൃഥ്വി പ്രതികരിച്ചിരുന്നു. ഇതില്‍ മലയാളിയുടെ വേഷത്തിലാണ് താന്‍ എത്തുന്നത്, സംഭാഷണങ്ങള്‍ മലയാളത്തിലാണ്. നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നതെല്ലാമെന്നായിരുന്നു പൃഥ്വി അന്ന് പ്രതികരിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറം പൃഥ്വിരാജ് ഈ സിനിമയില്‍ ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com