'എല്ലാവരും കണക്കാ... ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും'; വിമര്‍ശനവുമായി ടോവിനോ തോമസ്

'കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു . പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്'
'എല്ലാവരും കണക്കാ... ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും'; വിമര്‍ശനവുമായി ടോവിനോ തോമസ്

ട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നടന്‍ ടോവിനോ തോമസ്. കോടികള്‍ മോഷ്ടിച്ചവരൊക്കെ സുഖമായി ജീവിക്കുമ്പോള്‍ വിശന്ന് വലഞ്ഞ് ഭക്ഷണം മോഷ്ടിച്ചനെ കൊടും കുറ്റവാളിയാക്കിയെന്ന് ടോവിനോ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പണവും അധികാരവുമില്ലാത്തവരെ തല്ലിക്കൊന്ന് നീതി നടപ്പാക്കാന്‍ ഒരുപാട് പേരുണ്ടെന്നും ഇതെല്ലാം ഉള്ളവരെ ആരും ചോദ്യം ചെയ്യില്ലെന്നും താരം വ്യക്തമാക്കി. ഇതിന്റെ അവസാനം വിപ്ലവം ആയിരിക്കും എന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാക്കുകള്‍ പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ടോവിനോ തോമസിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി . കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു . പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട് . ഇതെല്ലാം ഉള്ളവര്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി . സൂപ്പര്‍ !!

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട . എല്ലാരും കണക്കാ . ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്‌നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല . ശ്രീ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു റെവല്യൂന്‍ ആയിരിക്കും !!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com