ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങള്‍ എന്നെ വളരാന്‍ സഹായിക്കും: സണ്ണി ലിയോണ്‍

വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങള്‍ എന്നെ വളരാന്‍ സഹായിക്കും: സണ്ണി ലിയോണ്‍

പോണ്‍സ്റ്റാര്‍ ആയി തന്റെ കരിയര്‍ ആരംഭിച്ച താരമാണ് സണ്ണി ലിയോണ്‍. 2012ല്‍ ഒരു ബോളിവുഡ് ചലച്ചിത്രത്തില്‍ അഭിനയിക്കുന്നതോടെയാണ് ഇവര്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. എന്നാല്‍ തന്റെ കരിയര്‍ തന്നെ മാറ്റി മറിക്കാന്‍ പോകുന്ന വേഷമാണ് സണ്ണി ലിയോണിന് 'വീരമദേവി' എന്ന തെന്നിന്ത്യന്‍ ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. അതിന്റെ ആകാംക്ഷയിലാണ് താരമിപ്പോള്‍.

വീരമാദേവി എന്ന രാജ്ഞിനിയുടെ വേഷമാണ് സണ്ണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്.

'ഒരു നടി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ വളര്‍ച്ചയെ ഈ ചിത്രം സഹായിക്കും എന്നാണ് കരുതുന്നത്. തീര്‍ത്തും പുതിയ ഒരു സംസ്‌കാരം പഠിക്കുക എന്ന കാര്യം ഞാന്‍ വളരെയധികം ആസ്വദിക്കുന്നുണ്ട്,' സണ്ണി പറഞ്ഞു.

ഭാഷ പഠിക്കുക എന്നത് ഒരു വെല്ലുവിളിയാണെങ്കിലും സിനിമയ്ക്കുവേണ്ടി അതു ചെയ്യാന്‍ സന്തോഷമാണെന്നും സണ്ണി പറഞ്ഞു. ഈ ചിത്രത്തിനുവേണ്ടി താന്‍ ഒരുപാട് അദ്ധ്വാനിച്ചിട്ടുണ്ടെന്നും ഇതിനായി പല പരിശീലന കളരികളിലും പങ്കെടുത്തുണ്ടെന്നും സണ്ണി വെളിപ്പെടുത്തി.

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും, ഹിന്ദിക്കും പുറമെ മറ്റു പ്രാദേശിക ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ വരികയാണെങ്കില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും സണ്ണി പറഞ്ഞു. ഇന്തോ- കനേഡിയന്‍ താരമാണ് സണ്ണി ലിയോണ്‍.

150 ദിവസത്തെ സമയമാണ് സണ്ണി ലിയോണ്‍ വീരമാദേവിക്കു വേണ്ടി നല്‍കിയിരിക്കുന്നത്. ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ള സിനിമയിലേക്കായി ശാരീരിക പരിശീലനങ്ങള്‍ നടത്തുന്നുണ്ട്. കുതിരയെ ഓടിക്കാനും വാള്‍പയറ്റ് നടത്താനുമെല്ലാം മുംബൈയില്‍ നിന്നുള്ളയാളാണ് പരിശീലനം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com