ലാലേട്ടന്റെ പാട്ടുകാരി വേറെ ആരുമല്ല, കഥയിലെ നായകന്റെ പുന്നാരമകള്‍

കട്ട മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണിത്
ലാലേട്ടന്റെ പാട്ടുകാരി വേറെ ആരുമല്ല, കഥയിലെ നായകന്റെ പുന്നാരമകള്‍

ക്വീനിലെ നെഞ്ചുവിരിച്ച് ലാലേട്ടന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ക്ക് പാടിരസിക്കാന്‍ സൂപ്പര്‍ ഗാനവുമായാണ് സാജിയ യഹിയയുടെ 'മോഹന്‍ലാല്‍' എത്തുന്നത്. ചിത്രത്തിലെ ലാലേട്ടാ... ലാ ലാ ലാ ലാ എന്ന ഗാനത്തെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. പാട്ട് ക്ലിക്കായതു മുതല്‍ ആരാധകര്‍ അന്വേഷിക്കുന്നത് ലാലേട്ടന്റെ പാട്ടുകാരിയെയാണ്. മോഹന്‍ലാലില്‍ നായകനായെത്തുന്ന ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

കട്ട മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണിത്. കഴിഞ്ഞ ദിവസം പൂറത്തുവന്ന ടീസറിനൊപ്പമാണ് ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനമുള്ളത്. ചിത്രത്തിലെ ടീസറിനൊപ്പം തന്നെ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫാണ്. ഗാനം ആലപിച്ചത് ആരാണെന്നുള്ള ചോദ്യത്തിന് മറുപടിയായി തിരക്കഥാകൃത്താണ് സുനീഷ് വരയാട് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

മോഹന്‍ലാലിന്റെ ടീസര്‍ ജനങ്ങളിലേക്ക് എത്തിയ അന്ന് മുതല്‍ ഞാന്‍ കേള്‍ക്കുന്ന ഒരു ചോദ്യമാണ്, അതില്‍ കേള്‍ക്കുന്ന, 'ലാലേട്ടാ ലാ ലാ' എന്ന ഗാനം ആലപിച്ച ആ ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമ ആരാണെന്ന് ആ കക്ഷിയെയാണ് നിങ്ങള്‍ ദേ ഈ ഫോട്ടോയില്‍ കാണുന്നത് ഞങ്ങളുടെ കഥയിലെ നായകന്‍ ഇന്ദ്രേട്ടന്റെ മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com