ആരാധകര്‍ കാരണം ഷൂട്ടിങ് മുടങ്ങിപ്പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്: ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന കര്‍വാന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. 
ആരാധകര്‍ കാരണം ഷൂട്ടിങ് മുടങ്ങിപ്പോകുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്: ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തെക്കുറിച്ച് സംവിധായകന്‍

ആരാധകരെക്കൊണ്ട് താരങ്ങള്‍ കുഴങ്ങുന്ന കഥകള്‍ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ടാകും. ആളുകളുടെ താരാധാരന മൂലം ഷൂട്ടിങ് വരെ മാറ്റിവെക്കേണ്ട അവസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തുകയാണ് ബോളിവുഡ് ചിത്രം കാര്‍വാന്റെ സംവിധായകന്‍. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രത്തെക്കുറിച്ചാണ് സംവിധായകന്‍ ആകാശ് ഖുറാന തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. 

താരം എവിടെപ്പോയാലും ആരാധകര്‍ സ്‌നേഹം കൊണ്ട് പൊതിയുകയാണത്രേ.. ദുല്‍ഖറിനെ പുറമെ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു സംവിധായകന്‍. ദുല്‍ഖറിനെയും ഇര്‍ഫാന്‍ ഖാനെയും വച്ചുള്ള ഔട്ട് ഡോര്‍ ചിത്രീകരണം അത്ര എളുപ്പമല്ലായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആകാശ് മനസ്സു തുറന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന കര്‍വാന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. 

'കൊച്ചിയില്‍ നടന്ന ചിത്രീകരണത്തിന്റെ സമയത്ത് ജനക്കൂട്ടം കാരണം ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ പോലും വന്നു. ഒരു പാലത്തിന് മുകളില്‍ ചിത്രീകരിക്കുമ്പോള്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ആരാധകര്‍ വന്നു. ജനങ്ങള്‍ ഇരച്ചു കയറിയപ്പോള്‍ ഞാന്‍ ഒരുപാട് പിറകില്‍ പോയി. ആ ദൃശ്യങ്ങളൊക്കെ ഞാന്‍ എന്റെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ഊട്ടിയില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ അവിടെ ഒരു സ്‌കൂളില്‍ മുന്നൂറോളം വരുന്ന പെണ്‍കുട്ടികള്‍ നടന്മാരെ പൊതിഞ്ഞു. കുട്ടികളുടെ നിയന്ത്രണം വിടുകയും അവര്‍ ദുല്‍ഖറിനും ഇര്‍ഫനും വേണ്ടി ആര്‍ത്തുവിളിച്ച് ബഹളം വയ്ക്കുകയും ചെയ്തു. 

'കര്‍വാന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു. ഇര്‍ഫാന്റെയും ദുല്‍ഖറിന്റെയും രസതന്ത്രമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് നിങ്ങള്‍ക്ക് സ്‌ക്രീനില്‍ അുനുഭവിച്ചറിയാം'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com