'ബോണി കപൂര്‍ കണ്ടത് ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്ന ശ്രീദേവിയെ'; റിപ്പോര്‍ട്ടുമായി ഗള്‍ഫ് മാധ്യമം

ഭര്‍ത്താവിനൊപ്പം ഡിന്നറിന് പുറപ്പെടാന്‍ തയാറാവാന്‍ പോയ ശ്രീദേവി ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്
'ബോണി കപൂര്‍ കണ്ടത് ബാത്ത്ടബ്ബില്‍ അനക്കമില്ലാതെ കിടക്കുന്ന ശ്രീദേവിയെ'; റിപ്പോര്‍ട്ടുമായി ഗള്‍ഫ് മാധ്യമം

ടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് രാജ്യം. അതിനിടയില്‍ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹൃദയ സ്തംഭനം മൂലമാണ് ശ്രീദേവി മരിച്ചതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ബാത്ത്ടബ്ബില്‍ നിറയെ വെള്ളത്തില്‍ ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതാണ് ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടതെന്ന് ഖാലിജ് ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതാനായാണ് ശ്രീദേവിയും മകള്‍ ഖുശിയും ബോണി കപൂറും ദുബായില്‍ എത്തിയത്. ഭര്‍ത്താവിനൊപ്പം ഡിന്നറിന് പുറപ്പെടാന്‍ തയാറാവാന്‍ പോയ ശ്രീദേവി ഹൃദയസ്തംഭനം വന്ന് മരിക്കുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ ശനിയാഴ്ച വൈകുന്നേരമാണ് ദുബായിലേക്ക് തിരിച്ചുവന്നത്. 5.30 ന് ശ്രീദേവിയെ വിളിച്ചുണര്‍ത്തി ഇരുവരും 15 മിനിറ്റോളം സംസാരിച്ചിരുന്നു. ഡിന്നറിന് പോകാന്‍ ബോണി കപൂര്‍ വിളിച്ചതോടെ തയാറാവാനായി താരം ബാത്ത്‌റൂമിലേക്ക് പോവുകയായിരുന്നു. സമയം ഒരുപാടായിട്ടും ബാത്ത്‌റൂമില്‍ നിന്ന് അനക്കമൊന്നും ഇല്ലാത്തതിനാല്‍ ബോണി കൂപ്# വാതിലില്‍ മുട്ടി നോക്കി. എന്നിട്ടും മറുപടി ലഭിക്കാതായതോടെ വാതിലില്‍ ശക്തമായി തള്ളുകയായിരുന്നു. അപ്പോഴാണ് ബാത്തടബ്ബിലെ നിറയെ വെള്ളത്തില്‍ ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നത് കണ്ടതെന്നാണ് ഖാലിജ് ടൈംസിന്റെ റിപ്പോര്‍ട്ട്. 

ഭാര്യയെ എഴുന്നേല്‍പ്പിത്താന്‍ ബോണി കപൂര്‍ ശ്രമിച്ചു. ഇത് സാധിക്കാതായതോടെ അദ്ദേഹത്തിന്റെ സുഹൃത്തിനെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഇതിന് ശേഷം 9 മണിയോടെയാണ് അദ്ദേഹം വിവരം പൊലീസിനെ അറിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശ്രീദേവിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com