ശ്രീദേവിയുടേയും അനില്‍ കപൂറിന്റേയും അവസാന നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വീഡിയോ 

താരത്തിന്റെ അവസാന നിമിഷങ്ങളിലൊന്നാണ് ഈ വീഡിയോ
ശ്രീദേവിയുടേയും അനില്‍ കപൂറിന്റേയും അവസാന നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; വീഡിയോ 

ഭര്‍തൃസഹോദരന്‍ അനില്‍ കപൂറിനൊപ്പമുള്ള ശ്രീദേവിയുടെ അവസാനത്തെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോഹിത് മാര്‍വയുടെ വിവാഹത്തിനിടെ ചിട്ടിയന്‍ കലൈയാവേ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന ശ്രീദേവിയുടേയും അനില്‍ കപൂറിന്റേയും വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ അവസാന നിമിഷങ്ങളിലൊന്നാണ് ഈ വീഡിയോ. 

വിവാഹ ചടങ്ങുകള്‍ക്കായി ദുബായിലേക്ക് പോയ ശ്രീദേവി ഹോട്ടല്‍ റൂമില്‍ മരിക്കുകയായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ് ലോകം. മിസ്റ്റര്‍ ഇന്ത്യ, ലംഹെ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ശ്രീദേവിയും അനില്‍ കപൂറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടടെ മരണം അറിഞ്ഞ് പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധിപേര്‍ അനില്‍ കപൂറിന്റെ വീട്ടിലേക്കാണ് വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com